Section

malabari-logo-mobile

യുഡിഎഫ്‌ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്‌ അസൗകര്യം മൂലമെന്ന്‌ മാണി

HIGHLIGHTS : കോട്ടയം: യുഡിഎഫ്‌ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്‌ അസൗകര്യം മൂലമെന്ന്‌ കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം മാണി. ഇക്കാര്യം മുൻ മുഖ്യമന്ത്രി ഉമ്മന്‍ച...

k m maniകോട്ടയം: യുഡിഎഫ്‌ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്‌ അസൗകര്യം മൂലമെന്ന്‌  കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം മാണി. ഇക്കാര്യം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയും അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. ചരൽക്കുന്നിൽ നടക്കുന്ന പാർട്ടി ക്യാമ്പിന് ശേഷം യോഗത്തിൽ പങ്കെടുക്കാമെന്നാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യം യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചനെ അറിയിച്ചിട്ടുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

sameeksha-malabarinews

കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ് എം ബഹിഷ്കരിച്ചിരുന്നു. ബാര്‍ കോഴ വിഷയത്തിൽ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വീണിരിക്കെ, ഈ വിട്ടുനില്‍ക്കലിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

കഴിഞ്ഞ മുന്നണിയോഗത്തിലും കെ.എം. മാണി പങ്കെടുത്തിരുന്നില്ലെങ്കിലും പാര്‍ട്ടി പ്രതിനിധിയെ അയച്ചിരുന്നു. എന്നാല്‍, നിലപാട് കടുപ്പിച്ച മാണി ഗ്രൂപ് തിങ്കളാഴ്ചത്തെ  യോഗം പൂര്‍ണമായും ബഹിഷ്കരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാണിഗ്രൂപ്പിന്‍െറ അതൃപ്തി മാറ്റാന്‍ അവരുമായി അടിയന്തര ചര്‍ച്ച നടത്താന്‍ മുന്നണി യോഗത്തില്‍ ധാരണയായിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!