Section

malabari-logo-mobile

യുഡിഎഫില്‍ കോണ്‍ഗ്രസ് ലീഗ് പോര് മുറുകുന്നു.

HIGHLIGHTS : മലപ്പുറം: അഞ്ചാംമന്ത്രി വിഷയത്തില്‍ ആരംഭിച്ച പോര് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മുറുകുന്നു.

മലപ്പുറം: അഞ്ചാംമന്ത്രി വിഷയത്തില്‍ ആരംഭിച്ച പോര് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മുറുകുന്നു.

മുസ്ലിംലീഗ് നേതാക്കളായ കെപിഎ മജീദും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമാണ് ഇന്ന് കോണ്‍ഗ്രസിനെ രൂഷമായി കടന്നാക്രമിച്ചത്.

sameeksha-malabarinews

അഞ്ചാംമന്ത്രി ലീഗിനവകാശപ്പെട്ടതാണെന്ന്് ഹൈദരലി ശിഹാബ് തങ്ങളും ലീഗിനെ ചെറുതാക്കി കാണിക്കുന്ന സംവിധാനത്തില്‍ അപമാനം സഹിച്ച് എക്കാലവും തുടരുമെന്ന് കരുതേണ്ടെന്ന്  കെ.പി.എ മജീദും പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത് മുസ്ലിംലീഗ് വിട്ടുവീഴ്ച്ച ചെയ്തതുകൊണ്ടാണെന്നും മജീദ് തുറന്നടിച്ചു. എന്‍എസ്എസ്് പ്രസിഡന്റ് സുകുമാരന്‍ നായരെയും മജീദ് രൂക്ഷമായി വിമര്‍ശിച്ചു.
എന്നാല്‍ ഇതിനോട് അതെ നാണയത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് മറുപടി പറഞ്ഞത്.
മജീദ് മമ്മൂഞ്ഞ് ആര്യാടന്‍ മുഹമ്മദ്

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമാകാന്‍ പറ്റിയ ആളാണെന്നാണ് ആര്യാടന്റെ പരിഹാസം. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിംലീഗാണെന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. കേരളമുണ്ടാക്കിയത് ലീഗാണെന്ന് പറയാത്തത് ഭാഗ്യമായെന്ന്് ആര്യാടന്‍ കളിയാക്കി. തന്നെ പേരെടുത്ത്് പറഞ്ഞ് വിമര്‍ശിച്ചാല്‍ അപ്പോള്‍ മറുപടിപറയാമെന്നും ആര്യാടന്‍ പ്രതികരിച്ചു.

ഒന്നു തണുത്ത ലീഗ് കോണ്‍ഗ്രസ് പോര് മുസ്ലിംലീഗിന്റെ ഉന്നതനേതാക്കള്‍ തന്നെ ഇടപെട്ട്  വലുതാക്കിയപ്പോള്‍ വരും ദിനങ്ങള്‍ യുഡിഎഫിന്റെ നിലവിലെ സംവിധാനത്തിനു തന്നെ മാറ്റങ്ങള്‍ വരാനുള്ള സാധ്യത തള്ളികളയാനാകില്ല.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!