Section

malabari-logo-mobile

യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്‌ എട്ട്‌ കേന്ദ്രങ്ങളില്‍

HIGHLIGHTS : മലപ്പുറം: വോട്ടെടുപ്പിന്‌ ശേഷം അതത്‌ വിതരണ- സ്വീകരണ കേന്ദ്രങ്ങളില്‍ ഏറ്റുവാങ്ങുന്ന വോട്ടിങ്‌ യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ ദിനമായ മെയ്‌ 19 വരെ നിര്‍ദിഷ...

മലപ്പുറം: വോട്ടെടുപ്പിന്‌ ശേഷം അതത്‌ വിതരണ- സ്വീകരണ കേന്ദ്രങ്ങളില്‍ ഏറ്റുവാങ്ങുന്ന വോട്ടിങ്‌ യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ ദിനമായ മെയ്‌ 19 വരെ നിര്‍ദിഷ്‌ട കേന്ദ്രങ്ങളിലെ സ്‌ട്രോങ്‌ റൂമുകളില്‍ സൂക്ഷിക്കും. ജില്ലയില്‍ എട്ട്‌ കേന്ദ്രങ്ങളാണ്‌ ഇതിനായി സജീകരിച്ചിരിക്കുന്നത്‌. ഏറനാട്‌, മഞ്ചേരി, മലപ്പുറം മണ്‌ഡലങ്ങളുടേത്‌ ഒഴികെ വോട്ടിങ്‌ യന്ത്രങ്ങളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളില്‍ തന്നെയാണ്‌ യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതും വോട്ടെണ്ണുന്നതും. ഇവിടങ്ങളിലെ യന്ത്രങ്ങള്‍ മഞ്ചേരിയില്‍ സ്വീകരിച്ച ശേഷം മലപ്പുറം ഗവ.കോളെജിലാണ്‌ സൂക്ഷിക്കുന്നത്‌. ജില്ലയിലെ 16 നിയോജക മണ്‌ഡലങ്ങളുടെയും സൂക്ഷിപ്പു- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:
കൊാേട്ടി (ഗവ. വൊക്കേഷണല്‍ എച്ച്‌.എസ്‌.എസ്‌., മേലങ്ങാടി, കൊാേട്ടി), ഏറനാട്‌, മഞ്ചേരി, മലപ്പുറം (ഗവ. കോളെജ്‌, മലപ്പുറം), നിലമ്പൂര്‍, വൂര്‍ (ഗവ. മാനവേദന്‍ വൊക്കേഷണല്‍ എച്ച്‌.എസ്‌.എസ്‌., നിലമ്പൂര്‍), പെരിന്തല്‍മണ്ണ, മങ്കട (ഗവ. പോളിടെക്‌നിക്ക്‌ കോളെജ്‌, അങ്ങാടിപ്പുറം), വേങ്ങര, വള്ളിക്കുന്ന്‌ (പി.എസ്‌.എം.ഒ. കോളെജ്‌, തിരൂരങ്ങാടി), തിരൂരങ്ങാടി (കെ.എം.എം.എം. ഓര്‍ഫനേജ്‌ അറബിക്‌ കോളെജ്‌, തിരൂരങ്ങാടി), താനൂര്‍, തിരൂര്‍, കോട്ടക്കല്‍ (സീതി സാഹിബ്‌ പോളിടെക്‌നിക്ക്‌ കോളെജ്‌, തിരൂര്‍), തവനൂര്‍, പൊന്നാനി (എ.വി. ഹൈസ്‌കൂള്‍, പൊന്നാനി).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!