Section

malabari-logo-mobile

മ്യൂറല്‍ ശില്‍പശാലയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം ഒരുങ്ങുന്നു

HIGHLIGHTS : തുഞ്ചത്തെഴുത്തച്ഛന്റെ മ്യൂറല്‍ ചിത്രം ആറന്മുള വാസ്‌തുവിദ്യാ ഗുരുകുലം കലാകാരന്മാര്‍ അക്ഷരം കാമ്പസില്‍ സംസ്‌കൃതിയുടെ ഭാഗമായി ചിത്രീകരിക്കുന്നു. മൂന്ന...

malayalamതുഞ്ചത്തെഴുത്തച്ഛന്റെ മ്യൂറല്‍ ചിത്രം ആറന്മുള വാസ്‌തുവിദ്യാ ഗുരുകുലം കലാകാരന്മാര്‍ അക്ഷരം കാമ്പസില്‍ സംസ്‌കൃതിയുടെ ഭാഗമായി ചിത്രീകരിക്കുന്നു. മൂന്ന്‌ നാള്‍കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കും. പാരമ്പര്യരീതിയിലുള്ള ചായക്കൂട്ട്‌ ഉപയോഗിച്ചാണ്‌ ചിത്രീകരണം. കാവി മഞ്ഞ, കാവി ചുവപ്പ്‌, നീലമരി, കുമ്മായം, കട്ടനീലം, എണ്ണക്കറുപ്പ്‌ എന്നിവയാണ്‌ ഉപയോഗിക്കുന്ന പ്രകൃതിദത്ത വര്‍ണങ്ങള്‍. മഞ്ഞയിട്ട്‌, ചുവപ്പിട്ട്‌, അഞ്ച്‌ വര്‍ണങ്ങളും പൂര്‍ത്തിയാക്കി അവസാനം കറപ്പിട്ടാണ്‌ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുക. കരിക്കിന്‍ വെള്ളവും ചുണ്ണാമ്പും കൂടി 41 തവണ പൂശിയാണ്‌ ചിത്രനിര്‍മ്മാണത്തിന്റെ വെള്ള പ്രതലം രൂപകല്‌പന. അതിന്‌ മുകളില്‍ ചായക്കൂട്ട്‌ ഉപയോഗിക്കും. പച്ച ആര്യവേപ്പിന്റെ കറയാണ്‌. ഇന്ദുനാഥ്‌ കെ.പി., ജയകൃഷ്‌ണന്‍ ജി. എന്നീ ചിത്രകാരന്മാരാണ്‌ ചിത്രരചന നടത്തുന്നത്‌. വാസ്‌തുവിദ്യാ ഗുരുകുലത്തിന്റെ ചീഫ്‌ ആര്‍ട്ടിസ്റ്റ്‌ സുരേഷ്‌ മുതുകുളത്തിന്റെ നേതൃത്വത്തിലാണ്‌ ചിത്രരചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!