Section

malabari-logo-mobile

മൊബൈല്‍ റീചാര്‍ജിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

HIGHLIGHTS : ദില്ലി:മൊബൈല്‍ റീചാര്‍ജിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പ്രീ പെയ്ഡ് ഫോണ്‍ റീച്ചാര്‍ജിന് പുതിയ പരിഷ്‌കാരമേര്‍പ്പെടുത്താനൊരുങ്ങി ടെലിക...

ദില്ലി:മൊബൈല്‍ റീചാര്‍ജിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
പ്രീ പെയ്ഡ് ഫോണ്‍ റീച്ചാര്‍ജിന് പുതിയ പരിഷ്‌കാരമേര്‍പ്പെടുത്താനൊരുങ്ങി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറെടുക്കുന്നത്. ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന പുതിയ പരിഷ്‌കരണമാണ് മോദി സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ നേതൃത്വം നല്‍കിയ ബെഞ്ചിനു മുമ്പാകെ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ഇക്കാര്യം അറിയിച്ചത്.സാമ്പത്തിക കുറ്റകൃത്യങ്ങളും ആള്‍മാറാട്ടവും തടയാനാണ് പുത്തന്‍ പരിഷ്‌കാരമെന്നാണ് കോടതിയില്‍ അറ്റോണി ജനറല്‍ അറിയിച്ചത്.

sameeksha-malabarinews

നിയന്ത്രണം നടപ്പിലാക്കിയായാല്‍ ഇനിമുതല്‍ പ്രീ പെയ്ഡ് ഫോണുകള്‍ റീച്ചാര്‍ജ് ചെയ്യാനായി ആധാര്‍ കാര്‍ഡോ, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി സര്‍ക്കാര്‍ അംഗീകരിച്ച് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കേണ്ടി വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!