Section

malabari-logo-mobile

മൈക്രോമാക്‌സിന്റെ ‘കളിപുസ്തകം’

HIGHLIGHTS : എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യമാണ്

എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യമാണ് വിദ്യാഭ്യാസത്തിന്റെ നാളെ ടാബ് ലറ്റ് കമ്പ്യൂട്ടറുകളിലൂടെയാണെന്ന്……….എന്നാല്‍ 7 ഇഞ്ച് മാത്രം വലിപ്പമുള്ള ഉപകരണങ്ങള്‍ വിദ്യാഭ്യാസത്തിന്റെ നാളെകളെ എത്രമാത്രം പ്രതിഫലിപ്പിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 7 ഇഞ്ച് ഉപകരണങ്ങളേക്കാള്‍ അല്‍പം മുന്‍തൂക്കം 10 ഇഞ്ച് ഉപകരണങ്ങള്‍ക്കുണ്ടാകുമായിരിക്കാം. ഇപ്പോഴാണെങ്കില്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമായ ടാബ് ലറ്റുകളുടെ വില സാധാരണക്കാരന് താങ്ങാനാകാത്തവിധം ഉയര്‍ന്നതാണ്. എന്നാല്‍ ഫീച്ചറുകളുടെ കാര്യത്തില്‍ സമൃദ്ധമായ ടാബ് ലറ്റുകളുടെ വില ഏതൊരാള്‍ക്കും താങ്ങാനാവും വിധം താഴേക്ക് വരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല.

 

ഈ ചൊവ്വാഴ്ച മൈക്രോമാക്‌സ് തങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ടാബ് ലറ്റ് കമ്പ്യൂട്ടര്‍ ‘ ഫണ്‍ബുക്ക്’ (മോഡല്‍ നമ്പര്‍ പി.300, വില 6499 രൂപ) മാര്‍ക്കറ്റിലെത്തിച്ചു. യുവജനങ്ങളെ മുന്നില്‍ കണ്ട് പുറത്തിറക്കിയ ഈ ഉപകരണത്തെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് കഴിഞ്ഞ കുറേദിവസമായി സൈബര്‍ലോകത്ത് നിറഞ്ഞ് നിന്നത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട 10 ട്രെന്റുകളില്‍ 2 എണ്ണം ഫണ്‍ബുക്കിനെ കുറിച്ചായിരുന്നു. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയ ഉടന്‍തന്നെ ഈ ഉപകരണം ഞാന്‍ കൈക്കലാക്കി.

sameeksha-malabarinews

 

പരസ്യങ്ങള്‍ക്ക് ഒരാളെ ദീര്‍ഘകാലം വിഡ്ഡിയാക്കാനൊക്കില്ല. അതുകൊണ്ടുതന്നെ മൈക്രോമാക്‌സ് ഫണ്‍ബുക്ക് ആദ്യമായി കയ്യിലെടുത്തപ്പോള്‍ ഒരു സന്ദേഹം എനിക്കുണ്ടായിരുന്നു. കൈയ്യിലെടുത്ത ഉടന്‍ തന്നെ എന്റെ ശ്രദ്ധ തിരിഞ്ഞത് ഫണ്‍ബുക്കിന്റെ ഭാരത്തിലായിരുന്നു. അഥവാ അതിഭാരക്കുറവിലായിരുന്നു. ടാബ്‌ലറ്റുകളുടെ അത്യാവശ്യഗുണങ്ങളായ ഭാരക്കുറവും കനംകുറവും ഫണ്‍ബുക്കിലും അനുവര്‍ത്തിച്ചിട്ടുണ്ട്.

 

മാധ്യമങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ പലതും ആദ്യ കാഴ്ചയില്‍തന്നെ എനിക്ക് മടുപ്പാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആകാശ് ടാബ്‌ലറ്റും ഏറ്റവും വിലകൂടിയ മിള്‍ഗ്രോ ടാബ്‌ടോപ്പും ഈ ഗണത്തില്‍പ്പെട്ടതാണ്. മൈക്രോമാക്‌സ് ഫണ്‍ബുക്ക് ടാബ്‌ലറ്റുകളുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയൊന്നുമല്ലെങ്കിലും തികച്ചും ആകര്‍ഷകത്വവും ആഢ്യത്വവും നിറഞ്ഞതാണ്. ഫണ്‍ബുക്കിന്റെ രൂപഘടന. സ്ലേറ്റ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ടുനിറങ്ങളില്‍ ഫണ്‍ബുക്ക് ലഭ്യമാണ്. ഫണ്‍ബുക്കിനേക്കാള്‍ 1500 രൂപ വിലകൂടുതലില്‍ എച്ച് സി എലില്‍ എം ഇ വി ഐ എന്ന പേരില്‍ ഒരു ടാബ്‌ലറ്റ് ഈ അടുത്ത ദിവസം പുറത്തിറങ്ങുകയുണ്ടായി.
12.2x 19.2 സെന്റീമീറ്ററാണ് ഫണ്‍ബുക്കിന്റെ വലുപ്പം. ഒരു കൈ കൊണ്ടുതന്നെ ദീര്‍ഘസമയം പിടിക്കുന്നതിന് ഒരു പ്രയാസവും തോന്നിയില്ല. എന്നാല്‍ ആമസോണ്‍ കൈന്‍ഡില്‍ ടാബ്‌ലറ്റുകള്‍ ദീര്‍ഘനേരം കയ്യില്‍പിടിച്ച് പ്രവര്‍ത്തിപ്പിക്കുവാന്‍ നല്ല ഉറപ്പുള്ള കൈത്തണ്ടകള്‍ തന്നെ വേണം.
ഒരു സുന്ദരിയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട മുഖക്കുരു പോലുള്ള മെനു, ബാക്ക് ബട്ടനുകള്‍ ഫണ്‍ബുക്കിലുണ്ട്. സത്യത്തില്‍ ആന്‍ഡ്രോയ്ഡ് ഐസ് ക്രീം സാന്‍ഡ് വിച്ച് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണത്തിന് ഇത്തരം ബട്ടണുകള്‍ ആവശ്യമില്ല. അതു കൊണ്ടുതന്നെ മൈക്രോമാക്‌സ് ഫണ്‍ബുക്ക് പുറത്തിറക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച് അല്ല ഓപ്പറേറ്റിംങ് സിസ്റ്റമായി ഉദ്ദേശിച്ചിരുന്നതെന്ന് നമുക്ക് അനുമാനിക്കാം. എന്നാല്‍ ടാബ്‌ലറ്റ് പുറത്തിറക്കാനായേപ്പാഴേക്കും ആന്‍ഡ്രോയ്ഡിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറങ്ങുകയും അതിന് ജനങ്ങളുടെ വലിയ അംഗീകാരം ലഭ്യമാക്കുകയും ചെയ്തതോടെ മൈക്രോമാക്‌സും ഫണ്‍ബുക്കിന്റെ ഓപ്പറേറ്റിംങ് സിസ്റ്റമായി ഐസ്‌ക്രീം സാന്‍ഡ് വിച്ചിനെ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഒരേ ഉദ്ദേശത്തോടെയുള്ള രണ്ടു ബട്ടണുകള്‍ ടാബ്‌ലറ്റ് ബോഡിയിലും സ്‌ക്രീനിലും കാണുന്നത് അസ്വഭാവികത തോന്നിക്കും. എന്നാല്‍ ഓണ്‍സ്‌ക്രീന്‍ ബട്ടണേക്കാള്‍ ഉപയോഗിക്കുവാന്‍ സൗകര്യം ടാബ്‌ലറ്റിലുള്ള ഹാര്‍ഡ് വെയര്‍ ബട്ടനുകളാണ്.
ആന്‍ഡ്രോയ്ഡിന്റെ നാലാം തലമുറ ഓപ്പറേറ്റിംങ് സിസ്റ്റം ആയ ഐസ്‌ക്രീം സാന്‍ഡ് വിച്ച്, അതിന്‍രെ മുന്‍ഗാമികളെ അപേക്ഷിച്ച് പ്രായോഗികക്ഷമതയില്‍ ബഹുദൂരം മുന്നിലാണ്. അതിനാല്‍ ആന്‍ഡ്രോയ്ഡ് 4 ല്‍ പ്രവര്‍ത്തിക്കുന്ന ‘ഫണ്‍ബുക്ക്’ പോലുള്ള ടാബ്‌ലറ്റുകള്‍ ലഭ്യമായിരിക്കേ ഒരിക്കലും മുന്‍തലമുറ ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകള്‍ വാങ്ങുവാന്‍ മുതിരരുത്.

 

ഒരു എന്റര്‍ടെയ്ന്‍മെന്റ് ഹബ്ബ് ആയും ഗണിക്കാമെന്ന അവകാശവാദം ഫണ്‍ബുക്ക് ഉയര്‍ത്തുന്നുണ്ട്. പലതരത്തിലുള്ള ഓഡിയോ വീഡിയോ ഫോര്‍മാറ്റുകള്‍ ഈ ടാബ്‌ലറ്റില്‍ പ്ലേ ചെയ്യാവുന്നതാണ്. 1080 പി തലത്തിലുള്ള പൂര്‍ണ്ണ ഹൈഡെഫനിഷന്‍ വീഡിയോ ഫോര്‍മാറ്റുകള്‍ പോലും ഫണ്‍ബുക്കില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് എനിക്ക് ബോധ്യമായി. ഇത്തരത്തിലുള്ള വ്യത്യസ്ത ഫോര്‍മാറ്റുകള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കുവാന്‍ ഫണ്‍ബുക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് 1.224712 കോര്‍ട്ടക്‌സ് എ 8 പ്രൊസ്സസ്സറോടുകൂടിയ ഇരട്ടവാലി ജിപിയു ആണ്. ഫണ്‍ബുക്കിന്റെ സ്പീക്കറുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും ശ്രവണസുഖമാള്ളതാണ്. എങ്കിലും നല്ലത് ഗുണനിലവാരമേറിയ ഒരു സെറ്റ് ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതു തന്നെയാണ്. ഫണ്‍ബുക്കിലുള്ള മിനി എച്ച് ഡി എം ഐ പോര്‍ട്ട് അതിനെ ഒരു ടാബ്‌ലറ്റിനപ്പുറത്തേക്കുള്ള ചില സാദ്ധ്യതകളിലേക്കുയര്‍ത്തുന്നു. നിങ്ങളുടെ വീട്ടിലെ എച്ച്ഡി ടെലിവിഷനുമായി ബന്ധിപ്പിച്ച എച്ച്ഡി വീഡിയോ ഫയലുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഇതുകൊണ്ട് സാധ്യമാവുന്നു. ഇങ്ങനെയൊക്കെ ഒരു ‘വീഡിയോ പ്ലെയര്‍’ എന്ന ഇരട്ട വേഷവും ഫണ്‍ബുക്കിന് സാധ്യമാണ്.
റെസല്യൂഷന്റെ കാര്യത്തില്‍ (800×480 പിക്‌സല്‍) ഫണ്‍ബുക്ക് മുന്‍പന്തിയിലുള്ള ഒരു ടാബ്‌ലറ്റ് അല്ല. സ്‌ക്രീനിന്റെ ‘വ്യൂയിംഗ് ആംങ്കിള്‍’ താരതമ്യേന കുറവായതിനാല്‍ രണ്ടാള്‍ക്ക് ഒരേസമയം വീഡിയോ കാണുന്നത് പ്രയാസകരമായ അനുഭവമായിരിക്കും. താഴ്ന്ന റെസല്യൂഷന്‍ ഉള്ള സ്‌ക്രീന്‍ ആയതുകാരണം പൂര്‍ണ്ണ എച്ച് ഡി വീഡിയോകള്‍ പ്ലേ ചെയ്യാമെങ്കിലും കാണുന്നത് അത്ര സുഖമുള്ള കാര്യമല്ല.

 

മൈക്രോ യുഎസ്ബി പോര്‍ട്ടിനു പകരം മിനി യുഎസ്ബി പോര്‍ട്ടാണ് ഫണ്‍ബുക്കിലുള്ളതെന്ന കണ്ടെത്തല്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ലോകത്ത് വന്നിറങ്ങുന്ന ഇത്തരത്തിലുള്ള ഏതൊരു ഉപകരണവും ഇപ്പോള്‍ ഉപയോഗിക്കുന്നത് മൈക്രോ യുഎസ് ബി പോര്‍ട്ടാണ്. സാര്‍വ്വത്രികമായ റീചാര്‍ജ്ജിംങ് സംവിധാനങ്ങളും ഇന്ന് ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ഉള്ളതാണ്. അപ്പോഴാണ് മൈക്രോമാക്‌സ് തങ്ങളുടെ ഫണ്‍ബുക്കിന് മിനി യുഎസ്ബി പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ലോകത്തെ എല്ലാ കമ്പനികളുടെയും ഇത്തരം വിഷയങ്ങളില്‍ ഒരു തരം ഏകീകരണത്തിന് ശ്രമിക്കുമ്പോള്‍ മൈക്രോമാക്‌സ് എടുത്ത സമീപനം ആരെയും അത്ഭുതപ്പെടുത്തും.
വീഡിയോ ചാറ്റിംംഗിന് ഉപകരിക്കും വിധം മുന്‍പില്‍ ഉറപ്പിച്ച വിജിഎ ക്യാമറയാണ് ഫണ്‍ബുക്കിലുള്ളത്. ഈ വിലക്കുള്ള ഒരു ടാബ്‌ലറ്റില്‍ ഒരു പിന്‍ക്യാമറ സങ്കല്‍പിക്കുന്നതുപോലും അത്യാഗ്രഹമാണ്.
2800എംഎഎച്ച് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ 5 മണിക്കൂര്‍വരെ ബ്രൗസ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. wifiയില്‍ ഇടക്കിടെയുള്ള ഉപയോഗം നാലുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ബാറ്ററി ചാര്‍ജ്ജ് തീരുന്നതായാണ് എനിക്കനുഭവപ്പെട്ടത്.
എഡ്യൂക്കേഷന്‍ ടാബ് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ഫണ്‍ബുക്കില്‍ അത്തരത്തിലുള്ള അപ്ലിക്കേഷനുകള്‍ ലഭ്യമാണ്. എന്നാല്‍ മൈക്രോമാക്‌സ് തന്നെ വികസിപ്പിച്ചു എന്നവകാശപ്പെടുന്ന ഈ അപ്ലിക്കേഷനുകള്‍ ഒന്നുംതന്നെ വേണ്ടത്ര പ്രായോഗികതയുള്ളതോ ടാബ്‌ലറ്റില്‍ പ്രവര്‍ത്തനക്ഷമമായോ അനുഭവപ്പെട്ടില്ല.
പ്രീലോഡ് ചെയ്ത അപ്ലിക്കേഷനുകള്‍ പലതും പ്രായോഗികമായി അനുഭവപ്പെട്ടില്ല. അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക എന്ന കാര്യം വളരെ എളുപ്പമാകയാണ്. ഇതൊരു പ്രശ്‌നമായി കരുതേണ്ടതില്ല.
അമോക്‌സണ്‍ കൈന്‍ഡില്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫണ്‍ബുക്കിനെ ഒരു ഇ-റിസീവര്‍ ആക്കി മാറ്റാവുന്നതാണ്. ദീര്‍ഘമായ വായനകള്‍ക്ക് ബാറ്ററി അനുവദിക്കണമെന്ന് മാത്രം.
3ജി കണക്റ്റിവിറ്റിക്ക് യുഎസ്ബി ഡോങ്കിള്‍ ആവശ്യമാണ്. wifi പ്രദേശങ്ങളില്‍ സുഗമമായി കണക്ട് ചെയ്യാന്‍ wifi 802 ഫണ്‍ബുക്കില്‍ ഉണ്ട്.
ഗ്ലോബലൈസേഷന്റെ ഇക്കാലത്ത് മാര്‍ക്കറ്റ് നിറഞ്ഞിരിക്കുന്നത് ചൈനയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ടാബ്‌ലറ്റുകളെകൊണ്ടാണ്. എന്നാല്‍ ഇവക്കിടയില്‍ നമ്മുടെ രാജ്യത്ത് തന്നെ നിര്‍മ്മിക്കപ്പെട്ട ഏക ടാബ്‌ലറ്റ് ആണ് ഫണ്‍ബുക്ക്. ഇന്ത്യന്‍ വിപണിയുടെ 3 മന്ത്രങ്ങള്‍ ഇവയാണ്. ‘വിലക്കുറവ്, ഭംഗി, ഈട്’ എന്നാല്‍ ഈ മൂന്നു ഗുണങ്ങളും ഒരുമിച്ച് ചേര്‍ന്ന ഉത്പ്പന്നങ്ങള്‍ താരതമ്യേന വിരളമാണ്. മൈക്രോമാക്‌സ് ഫണ്‍ബുക്കിന്റെ കാര്യത്തില്‍ അത്. ഏറ്റവും വിലകുറഞ്ഞ ‘ആകാശി’ നേക്കാള്‍ വിലയുള്ളതാണെങ്കിലും സാധാരണക്കാരന് താങ്ങാവുന്നതിനപ്പുറമല്ല ഫണ്‍ബുക്കിന്റെ വില. സൗന്ദര്യറാണിയെന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും ഈ കാര്യത്തില്‍ തീരെ പുറകിലല്ല ഫണ്‍ബുക്കിന്റെ സ്ഥാനം. ഈടിന്റെ കാര്യമാണെങ്കില്‍ അത് കാലും തെളിയിക്കേണ്ടതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കൊടുക്കുന്ന വിലക്ക് ശരിയായ മൂല്യമുള്ളഒരു ടാബ്‌ലറ്റ് ആണ് ഫണ്‍ബുക്ക് എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും.
ഫണ്‍ബുക്ക് 7 ഇഞ്ച് വാങ്ങുന്നതിന് മുമ്പ് ഒരു നിമിഷം ആലോചിക്കുക. മൈക്രോമാക്‌സ് ഉടന്‍തന്നെ 10 ഇഞ്ച് ടാബ്‌ലറ്റ പുറത്തിറക്കുമെന്ന വാര്‍ത്തയും വരുന്നുണ്ട്.
സ്‌പെസിഫിക്കേഷന്‍

പ്രൊസ്സസര്‍ : 12.2 GHz കോര്‍ട്ടെക്‌സ് A8
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ് വിച്ച്
ഡിസ്‌പ്ലേ : 17.78 സെമി(7 ഇഞ്ച്) കപ്പാസിറ്റീവ്
ക്യാമറ ; ഫ്രണ്ട് ക്യാമറ VGH
മെമ്മറി : 4GB ഇന്റണല്‍ 512 MB റാം……………..SD-324 B വരെ വികസിപ്പിക്കാവുന്നത്.
മീഡിയ സപ്പോര്‍ട്ട് :1080പി വീഡിയോ, MPE42/4AVI, WMV, MOV, MKV,FIV, MP3
സെന്‍സറുകള്‍ : ഗ്രാവിറ്റി, ആക്‌സിലറോമീറ്റര്‍
ബാറ്ററി :2800MAH
കണക്റ്റിവിറ്റി USBയിലൂടെ 3G ഡോങ്കിള്‍ HDMI, WIFI 802,113/91,USB 2.0

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!