Section

malabari-logo-mobile

മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പ്‌; എസ്‌എന്‍ഡിപിയുടെ വസ്‌തുവകകള്‍ ജപിതി ചെയ്യാന്‍ നടപടി തുടങ്ങി

HIGHLIGHTS : കൊല്ലം: എസ്‌എന്‍ഡിപിയുടെ വസ്‌തുവകകള്‍ ജപ്‌തിചെയ്യാനുള്ള നടപടികളുമായി പിന്നോക്ക വികസന കോര്‍പ്പറേഷന്‍. ജപ്‌തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന എസ്‌എന്‍...

vellappally-natesanകൊല്ലം: എസ്‌എന്‍ഡിപിയുടെ വസ്‌തുവകകള്‍ ജപ്‌തിചെയ്യാനുള്ള നടപടികളുമായി പിന്നോക്ക വികസന കോര്‍പ്പറേഷന്‍. ജപ്‌തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപേക്ഷ കമ്മീഷന്‍ തള്ളി.

മൈക്രോ ഫിനാന്‍സിന്റെ പേരില്‍ 5 കോടി രൂപ വായ്‌പ എടുത്ത്‌ തിരിച്ചടക്കാത്തതിന്റെ പേരിലാണ്‌ നടപടി. 12 ശതമാനം പലിശയും പിഴപ്പലിശയും സഹിതം 6 കോടി ഏഴ്‌ ലക്ഷം രൂപയാണ്‌ എസ്‌എന്‍ഡിപി തിരിച്ചടക്കേണ്ടത്‌.

sameeksha-malabarinews

രണ്ടുമാസം മുമ്പാണ്‌ ജപ്‌തി നടപടിയുമായി മുന്നോട്ട്‌ പോകാന്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ തീരുമാനിച്ചത്‌. ജപ്‌തി നടപടികള്‍ ആരംഭിക്കാന്‍ റവന്യു റിക്കവറി വകുപ്പിന്‌ കമ്മീഷന്‍ കത്ത്‌ നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!