Section

malabari-logo-mobile

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെളളാപ്പളളിക്ക് പങ്കെന്ന് എഫ്‌ഐആര്‍

HIGHLIGHTS : തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്ക് പങ്കെന്ന് എഫ്ഐആര്‍. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടു...

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്ക് പങ്കെന്ന് എഫ്ഐആര്‍. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇല്ലാത്ത സംഘങ്ങള്‍ക്ക്  പണം നല്‍കിയയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തട്ടിപ്പിനായി ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചന നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. വെളളാപ്പളളി നേടേശനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

sameeksha-malabarinews

ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും വെളളാപ്പളളിക്കെതിരെ ചുമത്തിയിരുന്നു.15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി അഭിമുഖീകരിക്കുന്നത്. പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!