Section

malabari-logo-mobile

മെസിയുടെ പെനാല്‍റ്റി പുറത്തേക്ക് …ബാഴ്‌സ പുറത്തേക്ക്…

HIGHLIGHTS : ഇന്നലെ നടന്ന യുവേഫ ചാംവപ്യന്‍സ് ലീഗിലെ രണ്ടാം പാദ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ

ഇന്നലെ നടന്ന യുവേഫ ചാംവപ്യന്‍സ് ലീഗിലെ രണ്ടാം പാദ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ചെല്‍സി ഫൈനലില്‍ എത്തി.

ബാഴ്‌സയുടെ തട്ടകത്തില്‍ (2-2)നാണ് ചെല്‍സി അവരെ പിടിച്ചുകെട്ടിയത്. ഇതോടെ ഒന്നാം പാദത്തില്‍ ഒരു ഗോളിന്റെ പിന്‍ബലത്തില്‍ ചെല്‍സി (3-2) ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് നടക്കാനിരിക്കുന്ന റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയാവും ചെല്‍സി ഫൈനലില്‍ നേരിടുക.

sameeksha-malabarinews

കളിയുടെ 35-ാം മിന്റ്റിലും 43-ാം മിനിറ്റിലും സെര്‍ജിയോ ബാസ്‌കിറ്റിസും, ആേ്രന്ദ ഇനയേസ്റ്റയും ബാഴ്‌സയെ മുന്നിലെത്തിച്ചെങ്കിലും റമിറസിന്റെയും ഫെര്‍ണാണേ്ടാ ടോറസിന്റെയും ഗോളിലൂടെ ചെല്‍സി സമനില പിടിക്കുകയായിരുന്നു.
37ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടു ജോണ്‍ ടെറി പുറത്തായതോടെ പത്തു പേരുമായാണ് ചെല്‍സി മല്‍സരം പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ ലയണല്‍ മെസ്സിക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!