Section

malabari-logo-mobile

മെസി തന്നെ താരം

HIGHLIGHTS : സ്വറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചിന്‍ ഫുട്ബോള്‍ ലോകത്തെ പുതിയ താരരാജാവിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ ലോകമെമ്പാടുമുള്ള മെസിയുടെ ആരാധകര്‍ ആനന്ദനൃത്തം ച...

സ്വറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചിന്‍ ഫുട്ബോള്‍ ലോകത്തെ പുതിയ താരരാജാവിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ ലോകമെമ്പാടുമുള്ള മെസിയുടെ ആരാധകര്‍ ആനന്ദനൃത്തം ചവിട്ടി.മാഡ്രിഡിന്റെ പോര്‍ച്ചുകല്‍ താരം ക്രിസ്റ്റിനോ റോണാള്‍ഡോ, ബാഴ്‌സയുടെ പാനിഷ് താരം സാവി എന്നിവരെ പിന്തള്ളിയാണ് മെസിയുടെ ചരിത്രനേട്ടം. ആകെ പോള്‍ചെയ്ത വോട്ടിന്റെ 47.88 ശതമാനം വോട്ടും മെസിക്ക് ലഭിച്ചു.

റൊണാള്‍ഡോക്ക് 21.6 ശതമാനംവും സാവിക്ക് 9.73 ശതമാനവും വോട്ടാണ് ലഭിച്ചത്.

sameeksha-malabarinews

മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോക ഫുട്‌ബോള്‍ പട്ടം ലഭിക്കുന്ന രണ്ടാമത്തെ താരമാണ് മെസി. മുമ്പ് ഈ നേട്ടം കൈവരിച്ചത് ഫ്രഞ്ച ഇതിഹാസതാരം മിഷേല്‍ പ്ലാറ്റിനി മാത്രം.

ജപ്പാന്റെ ഹൊമാര സാവയാണ് മികച്ച വനിതാതാരം. ലോകത്തെ പുത്തന്‍ പ്രതീക്ഷ ബ്രസീലിന്റെ 19 കാരന്‍ നെയ്മറുടെതാണ് ഈ വര്‍ഷത്തെ മികച്ച ഗോള്‍.
യൂറോപ്യന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ 55 കളികളില്‍ നിന്ന് 53 ഗോളടിച്ച മെസി ഈ സീസണില്‍ ഇതുവരെ 33 ഗോളുകളാണ് നേടിയത്. ബാഴ്‌സയിലെ സൂര്യപ്രഭയായ മെസിക്ക് 2012 ല്‍ പോലും എതിരാളികളെ കാണാനില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!