Section

malabari-logo-mobile

മെയ്‌ഡ്‌ ഇന്‍ ബംഗ്ലാദേശ്‌; നെയ്‌ത്തും നൃത്തവും

HIGHLIGHTS : ഹെലന വാള്‍ഡ്‌ മാന്‍ സംവിധാനം ചെയ്‌ത ജര്‍മ്മന്‍ ബംഗ്ലാദേശ്‌ സംയുക്ത സംരഭമായ നാടകം തൊഴില്‍ ചൂഷണത്തിന്റെ നൃത്യഭാഷ്യമായിരുന്നു.

iffok 1 copyഹെലന വാള്‍ഡ്‌ മാന്‍ സംവിധാനം ചെയ്‌ത ജര്‍മ്മന്‍ ബംഗ്ലാദേശ്‌ സംയുക്ത സംരഭമായ നാടകം തൊഴില്‍ ചൂഷണത്തിന്റെ നൃത്യഭാഷ്യമായിരുന്നു. മെയ്‌ഡ്‌ ഇന്‍ ബംഗ്ലാദേശ്‌ എന്ന ഈ നാടകം ബംഗ്ലാദേശിലെ നെയ്‌ത്ത്‌ വ്യവസായത്തില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്നകൊടിയ ചൂഷണത്തിന്റെ ഭീമാകാരത്വം 12 ബംഗ്ലാദേശി നര്‍ത്തകികളുടെ ശ്രമകരമായ ചുവടുകളിലൂടെ വെളിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. അധ്വാനത്തിന്റെ തുച്ഛവേതനം ജര്‍മ്മിനിയില്‍ ഉല്‌പന്നത്തിന്റെ ഉയര്‍ന്ന വില എന്നിവയെ സ്വാഭാവികതയോടെ വിനിമയം ചെയ്യുന്നു. itfok 2 copy

കലാ വ്യവസായത്തിലും സ്‌ത്രീകളുടെ അധ്വാനം നിര്‍ദ്ദയം ചൂഷണം ചെയ്യപ്പെടുന്നു. ഡാന്‍സ്‌ സ്റ്റുഡിയോയിലും ബംഗ്ലാദേശ്‌ നെയ്‌ത്ത്‌ വ്യവസായത്തിലും ഒരേതരത്തിലാണ്‌ അധ്വാനം, സമയം ഒക്കെ കവര്‍ന്നെടുക്കപ്പെടുന്നത്‌. കഥ നൃത്തത്തിന്റെ ചുവടുകളെ അതിന്റെ വേഗതയെ പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കാന്‍ മാധ്യമമാക്കിയതിലൂടെ നാടകത്തിന്റെയും നൃത്തത്തിന്റെയും സാധ്യതകളെയാണ്‌ പുറത്തുകൊണ്ടുവരുന്നത്‌.

sameeksha-malabarinews

itfok 3.3jpgഎക്ടോപിയ(ജര്‍മനി) ഷധോന(ബംഗ്ലാദേശ്‌)യും ചേര്‍ന്നാണ്‌ നാടകം യാഥാര്‍ത്ഥ്യമാക്കിയത്‌. നെയ്‌ത്തിലും നൃത്തത്തിലും ശാരീരികാധ്വാനത്തെയും സമയത്തെയും മുതലാളിത്തവും അതിന്റെ നിയമങ്ങളും നിര്‍ദ്ദയം എങ്ങനെ ചൂഷണം ചെയ്യുന്നു എന്നനുഭവിപ്പിക്കുകയായിരുന്നു ഈ നാടകം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!