Section

malabari-logo-mobile

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി

HIGHLIGHTS : തിരു: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി.

തിരു: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി. തദ്ദേശ സ്വയഭരണ വകുപ്പാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇന്നലെ വരെ നടന്ന 18 വയസ്സില്‍ താഴെയുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കുലറില്‍ അനുമതിയുണ്ട്. ഏറെ വിവാദങ്ങളുണ്ടാക്കിയ മുന്‍ സര്‍ക്കുലര്‍ മറികടന്നാണ് ഇപ്പോള്‍ പതിയ സര്‍ക്കുലര്‍ ഇന്നു രാവിലെ പുറപ്പെടുവിച്ചത്.

പുരഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ് തികയാതെ നടന്ന മുസ്ലീം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി കൊണ്ടുള്ള സര്‍ക്കുലറാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ശൈശവ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം എന്നത് വ്യാപക വിമര്‍ശനം ഉണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കുലര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമ സെക്രട്ടറി രാജമ്മ പ്രേമ പ്രസാദ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതേ തടര്‍ന്നാണ് സര്‍ക്കുലര്‍ പുതുക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് തീരുമാനമെടുത്തത്. അതേ സമയം ഇന്നലെ വരെ നടന്ന ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാനാണ് പുതിയ സര്‍ക്കുലറിന്റെ നിര്‍ദ്ദേശം. ഇന്നു മുതല്‍ പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും എന്ന വിവാഹപ്രായം കര്‍ശനമായി പാലിക്കും.

sameeksha-malabarinews

1957 ല്‍ പുറത്തിറക്കിയ വിവാഹ നിയമത്തില്‍ പുതിയ വിവാഹപ്രായം പുരുഷന്റെ 21 ഉം സ്ത്രയുടേത് 18 ഉം ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും 1970 ലെ ഹൈക്കോടതി വിധി പ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വിവാഹിതരാകാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആദ്യ സര്‍ക്കുലറില്‍ വാദിക്കുന്നുണ്ട്. അതേ സമയം 2006 ലെ ശൈശവ വിവാഹ നിരോധന നിയമം 21 പൂര്‍ത്തിയാകാത്ത പുരുഷന്റെയും 18 പൂര്‍ത്തിയാകാത്ത സ്ത്രീയുടേയും വിവാഹം അസാധുവാണെന്ന് പറഞ്ഞിട്ടില്ലെന്നും തദ്ദേശ സ്വയ ഭരണ വകുപ്പ് സര്‍ക്കുലറില്‍ വാദിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ വിവാഹത്തിന് പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും തികയാതെ നടന്നിട്ടുള്ള മുസ്ലീം വിവാഹങ്ങള്‍ പെണ്‍കുട്ടിക്ക് 16 തികഞ്ഞിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ലെന്നായിരുന്നു വാദം. ഈ പിശക് മനസ്സിലാക്കിയതോടെയാണ് ഇപ്പോഴത്തെ പുതിയ നടപടി.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!