Section

malabari-logo-mobile

മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്‌ത്രീകളില്ല

HIGHLIGHTS : കോഴിക്കോട്‌: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ്‌ പ്രഖ്യാപിച്ച പ്രഥമ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വനിതകള്‍ക്ക്‌ സീറ്റ്‌ നല്‍കാത്തതിനെതിരെ ശക്...

Untitled-1 copyകോഴിക്കോട്‌: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ്‌ പ്രഖ്യാപിച്ച പ്രഥമ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വനിതകള്‍ക്ക്‌ സീറ്റ്‌ നല്‍കാത്തതിനെതിരെ ശക്തമായ വിമര്‍ശനവുമായി വനിത ലീഗ്‌ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ്‌. സ്‌ത്രീകള്‍ക്ക്‌ സീറ്റ്‌ നിഷേധിക്കുന്നത്‌ സാമൂഹിക നീതിയുടെ നിഷേധമാണെന്ന്‌ അവര്‍ പറഞ്ഞു. വനിതകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിയമസഭിയിലേക്ക്‌ ഒരു വനിതാ പ്രതിനിധിയെ പോലും പാര്‍ട്ടിക്ക്‌ വേണ്ടെയെന്നും അവര്‍ ചോദിച്ചു.

സ്‌ത്രീകള്‍ക്ക്‌ സീറ്റ്‌ നല്‍കാത്ത നിലപാട്‌ നേതൃത്വത്തിന്‌ തിരുത്തേണ്ടി വരുമെന്നും നൂര്‍ബിന റഷീദ്‌ പറഞ്ഞു. സംവരണം ഉണ്ടെങ്കില്‍ മാത്രമേ സീറ്റുള്ളുവെന്ന നിലപാട്‌ ശരിയല്ലെന്നും തദ്ദേശ തരഞ്ഞെടുപ്പില്‍ ജനറല്‍സീറ്റുകള്‍ സ്‌ത്രീകള്‍ വിജയിച്ച്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെക്കുന്നുണ്ടെന്നും നൂര്‍ബിന റഷീദ്‌ പറഞ്ഞു.

sameeksha-malabarinews

വനിതാ ലീഗിനെ വോട്ടുബാങ്കായി മാത്രമാണ്‌ നേതൃത്വം കാണുന്നതെന്നുമുള്ള സംസാരം ഇതിനോടകം വനിതാലീഗിനുളളില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!