Section

malabari-logo-mobile

മുഴുവന്‍ റിക്രൂട്ടിംഗ് ഏജന്‍സികളിലും സമഗ്ര പരിശോധന

HIGHLIGHTS : ദോഹ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിക്രൂട്ടിംഗ് ഏജന്‍സികളിലും സമഗ്രമായ പരിശോധനയ്ക്ക് അധികൃതര്‍ ഒരുങ്ങുന്നു. സെപ്തംബര്‍ മാസത്തില്‍ റിക്രൂട്...

dohaദോഹ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിക്രൂട്ടിംഗ് ഏജന്‍സികളിലും സമഗ്രമായ പരിശോധനയ്ക്ക് അധികൃതര്‍ ഒരുങ്ങുന്നു. സെപ്തംബര്‍ മാസത്തില്‍ റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനം സമഗ്രമായി പരിശോധിക്കാനും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ കണ്ടുപിടിക്കാനും വേണ്ടിയാണ് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഒരുങ്ങുന്നത്.
രാജ്യത്തെ എല്ലാ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിലും ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നല്ല ഇതിനര്‍ഥമെന്നും ഖത്തറികളില്‍ നിന്നും പ്രവാസികളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സികളുടെ പ്രവര്‍ത്തനം സമഗ്രമായി വിലയിരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. റിക്രൂട്ടിംഗ് ഏജന്‍സികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ സമഗ്രമായി പഠിച്ചതിനു ശേഷം അതിന് പരിഹാരം കാണാന്‍ കൂടി വേണ്ടിയുള്ളതാണ് സെപ്തംബറിലെ പ്രഖ്യാപിത പരിശോധന
2004ലെ 14-ാം നമ്പര്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നണ്ടോ എന്ന കാര്യമാണ് പരിശോധനാ വിധേയമാക്കുന്നത്. റിക്രൂട്ടിംഗിനു വേണ്ട ഫീസ്, തൊഴിലാളികളെ സ്‌പോണ്‍സര്‍മാരായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കൈമാറുന്നതിന് മുമ്പായി താമസിപ്പിക്കുന്ന താത്ക്കാലിക താമസസ്ഥലം, തൊഴിലാളിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ പരിശോധിക്കും. തൊഴില്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളെ പറ്റിയുള്ള പൂര്‍ണ്ണവും സമഗ്രവുമായ വിവരങ്ങള്‍ എല്ലാ ആറുമാസവും തൊഴില്‍ വകുപ്പിന് നല്‍കേണ്ടതുണ്ട്. ഇതു ചെയ്യാത്ത സ്ഥാപനങ്ങളേയും പരിശോധനയില്‍ പിടികൂടും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!