Section

malabari-logo-mobile

മുല്ലപ്പെരിയാര്‍: കണക്കുകൂട്ടലുകള്‍ക്കപ്പുറം

HIGHLIGHTS : മഴ പെയ്താലും ഇല്ലെങ്കിലും, വെള്ളം കൂടിയാലും കുറഞ്ഞാലും മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ നിറയും. കാരണം, കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാറിന്റെ പേരില...

മഴ പെയ്താലും ഇല്ലെങ്കിലും, വെള്ളം കൂടിയാലും കുറഞ്ഞാലും മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ നിറയും. കാരണം, കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാറിന്റെ പേരില്‍ പട പൊരുതുകയാണ്.

999 വര്‍ഷത്തെ കരാര്‍, പ്രഖ്യാപിത ആയുസ്സ് 30 വര്‍ഷം ഇപ്പോള്‍ 116 വര്‍ഷം പിന്നിട്ടിരിക്കുന്നു.  തീര്‍ത്തും വിചിത്രമായ കാര്യങ്ങള്‍ ഒരു പക്ഷെ ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു അണക്കെട്ടും, കരാറും ഉണ്ടായിരിക്കുകയില്ല. 

അല്പം ചരിത്രം
      1886 ഒക്‌ടോബര്‍ 26 ന് മദ്രാസ് സ്റ്റേറ്റ് ഗവണ്‍മെന്റും, തിരുവിതാം കൂര്‍ നാട്ടുരാജാവും തമ്മില്‍ ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറില്‍ നിന്നാണ് നീണ്ട 116 വര്‍ഷത്തെ തര്‍ക്കങ്ങളുടെ തുടക്കം.
സഹ്യപര്‍വ്വതത്തിനിപ്പുറം കാടുകളില്‍ സമൃദമായി മഴയുണ്ട, കൃഷിയില്ല എന്നാല്‍ സഹ്യനപ്പുറം തമിഴ്‌നാട്ടില്‍ മഴയില്ല, പക്ഷെ കൃഷിയുണ്ട  തമിഴ്‌നാട്ടിലെ ശിവഗംഗ, തേനി, മധുര, രാമനാഥപുരം, ഡിണ്ടിഗില്‍ തുടങ്ങിയ ജില്ലകളിലെ ജലസേചനത്തിനുവേണ്ടി ബ്രിട്ടീഷ്ഭരണത്തില്‍ കീഴിലായിരുന്ന മദ്രാസ് ഗവണ്‍മെന്റ് 1895 ല്‍ ജോണ്‍വെന്നി ക്യുക്ക് എന്ന ബ്രിട്ടീഷ് എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ പെരിയാറിനു കുറുകെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിതുയര്‍ത്തി.
തുടക്കത്തില്‍ ജലസേചനം മാത്രമായിരുന്നു തമിഴ്‌നാടിന്റെ ലക്ഷ്യമെങ്കിലും പിന്നീട് പെരിയാറിലെ വെള്ളം ഉപയോഗിച്ച് 1959 മെയ് 25 ന് തമിഴ്‌നാട് 105 മെഗാവാട്ട് വൈദ്യുതി പെരിയാര്‍ പവ്വര്‍ സ്റ്റേഷനില്‍ നിന്നും ഉല്പാദിപ്പിച്ചു തുടങ്ങി.
1947 ആഗസ്റ്റ് 15 ന് ഇന്ത്യ, ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയില്‍ നിന്ന് സ്വതന്ത്രമായതോടെ സ്വാഭാവികമായും റദ്ദു ചെയ്യപ്പെടുമായിരുന്ന മുല്ലപ്പെരിയാര്‍ കരാര്‍ പക്ഷെ ചരിത്രത്തിന്റെ വൈരുധ്യമായി ഇന്നും നിലനില്‍ക്കുന്നു.
പശ്ചിമഘട്ട മലനിരകളിലെ ശിവഗിരി മലയില്‍ ഉത്ഭവിക്കുന്ന പെരിയാര്‍ അവിടെ നിന്ന് 48 കിലോമീറ്റര്‍ വടക്കോട്ട് ഒഴുകി തേക്കടിയില്‍ എത്തിച്ചേരുമ്പോള്‍ പെരിയാറിന്റെ മറ്റൊരു പോഷക നദിയായ മുല്ലപ്പെരിയാറുമായി ചേരുന്നു. ഈ രണ്ട നദികളുടെ സംഗമസ്ഥാനത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിതുയര്‍ത്തിരിക്കുന്നത്.  അവിടെയാണ് പെരിയാര്‍ തടാകവും ജലസംഭരണിയും, പെരിയാര്‍ വന്യജീവി സങ്കേതവും സ്ഥിതി ചെയ്യുന്നത്.
പെരിയാര്‍ തടാകത്തില്‍ നിന്ന് കിഴക്കു ഭാഗത്തേക്ക് ഒരു തുരങ്കം നിര്‍മ്മിച്ചാണ് തമിഴ്‌നാട് 'വൈഗാ' നദി വഴി വെള്ളം കൊണ്ടു പോകുന്നത്.

പെരിയാര്‍ തടാകത്തില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ഏലപ്പാറ എന്നിവിടങ്ങളിലൂടെ 45 കി.മി. ഒഴുകി ചെറുതോണിയില്‍ വച്ച് ഇടുക്കി ജലാശയവുമായി ചേരുന്നു. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ അണകെട്ടുകള്‍ ചേര്‍ന്നാണ് ഇടുക്കി ജലാശയം രൂപം കൊണ്ടിരിക്കുന്നത്. ഇടുക്കിയില്‍ നിന്ന് താഴേക്ക് ഒഴുകുന്ന പെരിയാര്‍ ആലുവയില്‍ വച്ച് മാര്‍ത്താണ്ഡവര്‍മ്മ, മംഗലപ്പുഴ എന്നിങ്ങിനെ രണ്ട്ശാഖകളായി പിരിയുന്നു.  മംഗലപുഴ ശാഖ ചാലക്കുടി പുഴയുമായ് ചേര്‍ന്ന് മുനമ്പത്ത് വച്ച് ലക്ഷദ്വീപ് കടലില്‍ ചേരുന്നു.  എന്നാല്‍ മാര്‍ത്താണ്ഡവര്‍മ ശാഖ തെക്കോട്ട് ഒഴുകി വേമ്പനാട്ട് കായലിന്റെ ഭാഗമായ കൊച്ചിക്കായലില്‍ ചേരുന്നു. 

വെല്ലുവിളി
     കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയടക്കം ആറ് പ്രധാനജല വൈദ്യുത പദ്ധതികളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു താഴെ പെരിയാറില്‍ പണിതുയര്‍ത്തിയിരിക്കുന്നത്.

ഇടുക്കി	- 780 മെഗാവാട്ട്
പള്ളിവാസല്‍	-	37.5 മെഗാവാട്ട്
ചെങ്കുളം	-	49 മെഗാവാട്ട്
ഇടുക്കി അണക്കെട്ട്
പന്നിയാര്‍	-	30 മെഗാവാട്ട്
നേര്യമംഗലം	- 77.65	മെഗാവാട്ട്
ആകെ	- 1152.5 മെഗാവാട്ട്

     കൂടാതെ പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട് നിര്‍മ്മിക്കുന്ന 105 മെഗാവാട്ട് വൈദ്യുതിയും അത്രയും വൈദ്യുതി നാം തമിഴ്‌നാടിന് വില്‍ക്കുകയാണെങ്കില്‍ ഒരു 500 കോടിയോളം രൂപ കേരളത്തിന് ലഭിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതിനുമപ്പുറം വലിയൊരളവ് വെള്ളം (15ഠTMC/sec) ആര്‍ത്തലച്ച്  ഇടുക്കി അണക്കെട്ടിലേക്കെത്തും. അത് ഇടുക്കി അണക്കെട്ടിനെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  ഇടുക്കി അണക്കെട്ടിന്റെ തകര്‍ച്ച മേല്‍ പറഞ്ഞ എല്ലാ ജലവൈദ്യുത പദ്ധതികളേയും ദോഷകരമായി ബാധിക്കുകയും കേരളത്തില്‍ ഏകദേശം 1150 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വരികയും കേരളം ഇരുട്ടിലാവുകയും ചെയ്യുമെന്ന് സംശയം വേണ്ട.
ഇടുക്കി അണക്കെട്ടും തകര്‍ന്ന് താഴേക്ക് ഒഴുകുന്ന വെളളം പെരിയാറിന്റെ തീരത്തുളള ലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുന്നതിനോടൊപ്പം ഏലൂരിലെ ഉദ്യോഗ മണ്ഡല്‍ അടക്കമുള്ള  നിരവധി വ്യവസായ മേഖലകള്‍ വെള്ളത്തിനടിലാക്കുകയും ചെയ്യും.
FACT, ട്രാവന്‍കൂര്‍ കൊച്ചി കെമിക്കല്‍സ്, ഇന്ത്യന്‍ വയര്‍ എര്‍ത്ത് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടീസൈഡ്‌സ് തുടങ്ങി 247 വലുതും ചെറുതുമായ വ്യവസായശാലകളാണ് പെരിയാറിന്റെ തീരത്തുള്ളത്.  പെരിയാറില്‍ ജലനിരപ്പുയര്‍ന്നാല്‍ ഈ വ്യവസായ ശാലകള്‍ എല്ലാം തന്നെ തകരുന്നതിനോ അവയുടെ പ്രവര്‍ത്തനതടസ്ത്തിനോ കാരണമാകും.  അത് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടല്ലൊടിക്കും, മാത്രമല്ല ഈ വ്യവസായ ശാലകലില്‍ വെള്ളം കയറിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ല.  അവയില്‍ ഭൂരിഭാഗവും മാരകമായ രാസവസ്തുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്.  ഈ മാരക രാസവസ്തുക്കള്‍ ഒഴുകി ജലാശയങ്ങളിലേക്ക് എത്തിച്ചേരുമ്പോള്‍ അവിടെ മറ്റൊരു വന്‍ ദുരന്തമാവും കാത്തിരിക്കുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!