Section

malabari-logo-mobile

മുലയൂട്ടല്‍ വാരാചരണം: തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മുലയൂട്ടല്‍ കേന്ദ്രം യാഥാര്‍ത്ഥ്യമായി

HIGHLIGHTS : തിരൂര്‍:വനിത-ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കു മുലയൂ'd'ല്‍ വാരാചരണത്തോടനുബന്ധിച്ച് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം കുറിക്കു മ...

തിരൂര്‍:വനിത-ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കു മുലയൂ’d’ല്‍ വാരാചരണത്തോടനുബന്ധിച്ച് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം കുറിക്കു മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം സി. മമ്മുട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. മുലപ്പാല്‍ അമൃതിനേക്കാള്‍ മേന്മയേറിയതും ഔഷധമൂല്യം ഉള്ളതാണെന്നും എം.എല്‍.എ അമ്മമാരെയും ഗര്‍ഭിണികളെയും ഓര്‍മ്മപ്പെടുത്തി. ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ നൂറിലധികം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തു.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സീമന്തം സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനവും സെക്കണ്ടറി പാലിയേറ്റീവ് കെയറിന്റെ വാഹനത്തിന്റെ ഫ്ളാഗ്ഓഫ് കര്‍മ്മവും എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.നസറുള്ള, ഗായിക അസ്മ കൂട്ടായി, ദില്‍ഷ മൂല്ലശ്ശേരി, ഡോക്ടര്‍ മുജീബ് റഹ്മാന്‍, സി ഡി പി ഒ. രമ, ഡോക്ടര്‍ സൈറ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!