Section

malabari-logo-mobile

മുന്‍എക്‌സൈസ് മന്ത്രി രഘുചന്ദ്രപാലിനെ വിജിലന്‍സ് കോടതി വെറുതെ വിട്ടു.

HIGHLIGHTS : കോഴിക്കോട്: എക്‌സൈസ് വകുപ്പില്‍ അനധികൃത നിയമനം നടത്തി എന്ന വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടിരുന്ന മുന്‍എക്‌സൈസ് മന്ത്രി രഘുചന്ദ്രപാലിനെ കോഴിക്കോട് വി...

കോഴിക്കോട്: എക്‌സൈസ് വകുപ്പില്‍ അനധികൃത നിയമനം നടത്തി എന്ന വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടിരുന്ന മുന്‍എക്‌സൈസ് മന്ത്രി രഘുചന്ദ്രപാലിനെ കോഴിക്കോട് വിജിലന്‍സ് കോടതി വെറുതെ വിട്ടു.151 ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചുവെന്നതായിരുന്നു കേസ്. 1992-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 1997 ലാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലയിലാണ് സംഭവം്.

രഘുചന്ദ്രപാലിനെ കൂടാതെ കേസിലുള്‍പ്പെട്ട അന്നത്തെ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.ബാലന്‍, എക്‌സൈസ് ജീവനക്കാരായ വിജയന്‍നായര്‍, ഷാഹുല്‍ ഹമീദ്, പി.പി.വര്‍ഗ്ഗീസ്, ജോസ് രാജ്, ചന്ദ്രന്‍ എന്നിവരെയും വെറുതെ വിട്ടു. സ്‌പെഷ്യല്‍ ജഡ്ജ് വി.ജയറാമാണ് വിധി പ്രഖ്യാപിച്ചത്.

sameeksha-malabarinews

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വന്‍വിവാദങ്ങള്‍ക്ക് ഇടയാക്കിയ കേസാണ് ഇത്്. ഈ കേസ് രഘുചന്ദ്രപാലിന്റെ രാഷ്ട്രീയ വനവാസത്തിനു തന്നെ കാരണമായി. ഒടുവില്‍ കോടതിയില്‍ തനിക്ക് നീതി ലഭിച്ചെന്നും തന്റെ രാഷ്ട്രീയജീവിതത്തിന്റെ അന്ത്യം ആഗ്രഹിച്ചവര്‍ക്ക് മംഗളം നേരുന്നു എന്നും വിധിവന്നതിനു ശേഷം തന്റെ ആദ്യപ്രതികരണത്തില്‍ എന്ന് രഘുചന്ദ്രപാല്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!