Section

malabari-logo-mobile

മുടിയും നഖവും ബോഡി വെയ്സ്റ്റ് – പിണറായി.

HIGHLIGHTS : 'മുടിയായാലും നഖമായാലും മുറിച്ചു കളഞ്ഞാല്‍ അത് വെയ്സ്റ്റാണ്. ഇതിനെയൊക്കെ എല്ലാവര്‍ക്കും ബോഡി വെയ്സ്റ്റായേ കാണാന്‍ പറ്റൂ. മുടിക്കല്ല പ്രവാചകന്റെ വാക്...

‘മുടിയായാലും നഖമായാലും മുറിച്ചു കളഞ്ഞാല്‍ അത് വെയ്സ്റ്റാണ്. ഇതിനെയൊക്കെ എല്ലാവര്‍ക്കും ബോഡി വെയ്സ്റ്റായേ കാണാന്‍ പറ്റൂ. മുടിക്കല്ല പ്രവാചകന്റെ വാക്കുകള്‍ക്കാണ് പ്രാധാന്യം. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പിന്‍തുടരുകയും അനുസരിക്കുകയും ചെയ്യേണ്ടത് ആ വാക്കുകളാണ്’ . രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടേണ്ട എന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. ഏതെങ്കിലും മതസംഘടനകള്‍ വര്‍ഗ്ഗീയത കാണിച്ച് പേടിപ്പിച്ചാല്‍ മുട്ടുമടക്കുന്നവരല്ല സിപിഐഎം എന്നും തങ്ങള്‍ ആരോടും ഏറ്റുമുട്ടാന്‍ പോയിട്ടില്ലെന്നും തന്റെ പ്രസ്താവനയില്‍ കാന്തപുരം എന്തിനാണ് അതൃപ്തി കാണിക്കുന്നതെന്നും പിണറായി ചോദിച്ചു.
ഇന്ന് ഇതെവിഷയത്തില്‍ വി.എസ്. അച്യുതാനന്ദന്‍ മതകാര്യങ്ങളില്‍ പൊതു പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാമെന്നും അത് കേരളത്തിലെ ജനങ്ങളുടെ പൗരാവകാശമാണെന്നും വി,എസ് പ്രതികരിച്ചിരുന്നു. ഇതിനോട് മതകാര്യങ്ങളില്‍ പ്രതിപക്ഷനേതാവായാലും ഇടപെടേണ്ടതില്ലെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരും മറുപടി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ വൈകിട്ട് പിണറായിയുടെ പ്രസ്താവനയെ അനുകൂലിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദ് മടവൂര്‍ വിഭാഗവും ജമാത്തെയും രംഗത്തെത്തി.

മതത്തിലായാലും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിലെ ആര്‍ക്കും ഇടപെടാമെന്നും അഭിപ്രായം പറയാമെന്നും ഇവര്‍ പറഞ്ഞു. കാന്തപുരവിഭാഗമൊഴികെ മറ്റെല്ലാ മുസ്ലീം സംഘടനകളും കാന്തപുരത്തിന്റെ നിലപാടിനോട് എതിര്‍പ്പുള്ളവരാണെന്നും മടവൂര്‍ വിഭാഗം ആരോപിച്ചു.

sameeksha-malabarinews

 

പൊതുസമൂഹത്തിന് മതകാര്യങ്ങളില്‍ പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് ജമാത്തെ കേരള അമീര്‍ ടി.ആരിഫ് അലി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും പരസ്പരം അഭിപ്രായം പറയണം എന്നാണ് തങ്ങളുടെ നിലപാടെന്ന് അദേഹം കൂട്ടിചേര്‍ത്തു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!