Section

malabari-logo-mobile

മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെ ; പ്രഖ്യാപനവുമായി ലാലുപ്രസാദ്‌ യാദവ്‌

HIGHLIGHTS : പാറ്റ്‌ന: നിതീഷ്‌ കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായി തുടരുമെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ പറഞ്ഞു. നിതീഷിന്റെ നേതൃത്വത്തില്‍ ബീഹാറിന്റ...

Bihar-668x452പാറ്റ്‌ന: നിതീഷ്‌ കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായി തുടരുമെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ പറഞ്ഞു. നിതീഷിന്റെ നേതൃത്വത്തില്‍ ബീഹാറിന്റെ വികസനം മുന്നോട്ട്‌ പോകും. യുവാക്കളും കര്‍ഷകരും തൊഴിലാളികളുമെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ്‌ വിജയത്തിന്‌ ശേഷം നിതീഷ്‌ കുമാറിനൊപ്പം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദേഹം.

മഹാസഖ്യത്തിന്‌ വോട്ട്‌ ചെയ്‌ത ദളിത്‌ പിന്നോക്ക ഉന്നത ജാതി വിഭാഗങ്ങളില്‍ പെട്ടവരോട്‌ കടപ്പെട്ടിരിക്കുന്നു. ബി ജെ പിയെ ബീഹാര്‍ ജനങ്ങള്‍ പാരാജയപ്പെടുത്തിയിരിക്കുകയാണ്‌. മോദി സര്‍ക്കാരും ആര്‍ എസ്‌ എസ്‌ സര്‍ക്കാരും തകര്‍ക്കപ്പെടും. ജനങ്ങള്‍ വന്‍ പിന്തുണയാണ്‌ മഹാസഖ്യത്തിന്‌ നല്‍കിയത്‌. നമ്മുടെ അമ്മമാരും സഹോദരിമാരും സ്വപ്‌നംകാണുന്ന ബീഹാറിനുവേണ്ടി ഞങ്ങള്‍ പ്രയത്‌നിക്കും.

sameeksha-malabarinews

243 അംഗ നിയമസഭയില്‍ 157 സീറ്റ്‌ സ്വന്തമാക്കിയാണ്‌ മഹാസഖ്യം അധികാരം പിടിച്ചെടുത്തത്‌. മോദിപ്രഭാവം വാഴ്‌ത്തിപ്പാടിയവര്‍ക്ക്‌ കനത്ത തിരിച്ചടിയും ലഭിച്ചു. എന്‍ഡിഎയ്‌ക്ക്‌ 74 സീറ്റ്‌ കൊണ്ട്‌ തൃപതിപ്പെടേണ്ടിവന്നു. ബിജെപിക്ക്‌ 58 സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. 74 സീറ്റുകളോടെ ലാലു പ്രസാദ്‌ യാദവിന്റെ ആര്‍ ജെ ഡി യാണ്‌ ഏറ്റവും വലിയ ഒറ്റകക്ഷി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!