Section

malabari-logo-mobile

മുഖ്യമന്ത്രിക്കെതിരെ തുറന്ന യുദ്ധത്തിന് സുധാകരന്‍

HIGHLIGHTS : കണ്ണൂര്‍: പോസ്റ്റര്‍ വിവാദം കോണ്‍ഗ്രസിനെ പരസ്യമായ ഗ്രൂപ്പ് പോരിലെത്തിച്ചിരിക്കുന്നു. ഇന്ന് കണ്ണൂര്‍ എസ്പിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്...

കണ്ണൂര്‍:  പോസ്റ്റര്‍ വിവാദം കോണ്‍ഗ്രസിനെ പരസ്യമായ ഗ്രൂപ്പ് പോരിലെത്തിച്ചിരിക്കുന്നു. ഇന്ന് കണ്ണൂര്‍ എസ്പിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതോടെയാണ് പോസ്റ്റര്‍ വിവാദം കൊഴുത്തത്. ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നടപടി സ്വാഭാവികമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുപിന്നാലെ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള സത്യസന്ധതയും കാര്യക്ഷമതയുമുള്ള കഴിവു തെളിയിച്ച ഓഫീസറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയും വന്നു.
ഇതിന് മുഖ്യമന്ത്രിക്കും മുല്ലപ്പള്ളിക്കും ചുട്ട മറുടിയാണ് സുധാകരന്‍ നല്‍കിയത്. ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന പോസ്റ്ററുകള്‍ കേരളത്തിലെ പലപോലീസ് സ്‌റ്റേഷനുകളിലുമുണ്ടെന്ന് സുധീകരന്‍ തുറന്നടിച്ചു.

സുധാകരന് പൂര്‍ണ പിന്‍തുണയുമായി ഡിസിസിയും രംഗത്തെത്തി. ഡിസിസി പ്രസിഡന്റ് വിജയരാഘവനും സണ്ണി ജോസഫ് എംഎല്‍എയും സുധാകരനെ പിന്‍തുണച്ചും എസ്പിയെ സ്ഥലം മാ്റ്റണമെന്നും ആവശ്യപ്പെട്ടു.

sameeksha-malabarinews

ഇതിനു പിന്നാലെ കണ്ണൂര്‍ കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ പോസ്റ്ററുകളും ബോര്‍ഡുകളും വലിച്ചുകീറുകയും എടുത്ത് മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ബോര്‍ഡുകള്‍ ചട്ടവിരുദ്ധമായാണ് നില്‌നില്‍കുന്നത്് എന്നാരോപിച്ചാണ് കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തത്.

മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തവര്‍ യൂത്ത്‌കോണ്‍ഗ്രസ്സിലുണ്ടാവില്ലെന്ന് പിസി വിഷ്ണുനാഥ് എം എല്‍ എ പ്രതികരിച്ചു.

വരും ദിവസങ്ങളില്‍ ഈ വിവാദം സംസ്ഥാനകോണ്‍ഗ്രസില്‍ ശക്തമായ ഗ്രൂപ്പ് പോരിന് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!