Section

malabari-logo-mobile

മുഖം വെട്ടിത്തിളങ്ങാന്‍ ചെറുനാരങ്ങ

HIGHLIGHTS : മുഖത്ത് കറുത്തപാടുകള്‍ വന്ന് മുഖം കരിവാളിക്കുന്നതും

മുഖത്ത് കറുത്തപാടുകള്‍ വന്ന് മുഖം കരിവാളിക്കുന്നതും മുഖക്കുരുവും ബ്ലാക് ഹെഡ്‌സുമാണല്ലോ ഇന്നത്തെ പെണ്‍കുട്ടികളെ വലയ്ക്കുന്ന പ്രധാന സൗന്ദര്യ പ്രശ്‌നം. എന്നാല്‍ ഇത്തരക്കാര്‍ക്ക് വലിയ ചിലവില്ലതെ വീട്ടില്‍ വച്ചുതന്നെ ഇതിന് പരിഹാരം കാണാവുന്ന ചില പ്രയോഗങ്ങളുണ്ട്.

ആദ്യം മുഖം ചെറു ചൂടുവെള്ളത്തില്‍ നന്നായി കഴുകിയശേഷം ചെറുനാരങ്ങ നീരെടുത്ത് ബ്ലാക് ഹെഡ്‌സുള്ള ഭാഗത്ത് പുരട്ടി ഇടുക ഒന്നുണങ്ങിയാലുടന്‍ കഴുകിക്കളയുക. ഇതല്ലെങ്കില്‍ ചെറുനാരങ്ങ നടുമുറിച്ച ശേഷം അതിനുമുകളിലായി പഞ്ചസാര വിതറി സ്‌ക്രബ് ചെയ്യുക. ഇതും ബ്ലാക് ഹെഡ്‌സ് മാറാനുള്ള ഒരു പ്രധാന വഴിയാണ്.

sameeksha-malabarinews

മുട്ടയുടെ വെളളയും ചെറുനാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുത്ത ശേഷം മുഖം തണുത്ത വെളളത്തില്‍ കഴുകുക. മുഖക്കുരുമാറാനും കരിവാളിപ്പ് കുറയാനും മുഖത്തിന്റെ നിറം വര്‍ദ്ധിക്കാനും ചെറുനാരങ്ങാ നീരുപയോഗിച്ചുള്ള ഇത്തരം മാസ്‌ക്കുകള്‍ വളരെ നല്ലതാണ്.

എന്നാല്‍ ചെറുനാരങ്ങയുടെ നീര് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ എണ്ണമയം കുറയാനും ചര്‍മ്മം വരളാനും ഇടയുണ്ട് അതിനാല്‍ ചെറുനാരങ്ങ മുഖത്തിട്ട് കഴുകി കളഞ്ഞ ശേഷം ഉടന്‍ തന്നെ ഏതെങ്കിലും മോയിസ്ചറൈസര്‍ മുഖത്ത് നിര്‍ബന്ധമായും പുരട്ടിയിരിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!