Section

malabari-logo-mobile

മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ക്ക് സമ്മാനം

HIGHLIGHTS : സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ക്ക് സമ്മാനം നല്‍കുന്നു.  വിദ്യാഭ്യാസ വകുപ്പാണ് അംഗീകാരം നല്‍കുന്നത്.  ഓരോ ജി...

സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ക്ക് സമ്മാനം നല്‍കുന്നു.  വിദ്യാഭ്യാസ വകുപ്പാണ് അംഗീകാരം നല്‍കുന്നത്.  ഓരോ ജില്ലയിലെയും ഏറ്റവും മികച്ച ഒന്നാമത്തെ വിദ്യാലയത്തിന് 25,000 രൂപയും, രണ്ടാമത്തെ വിദ്യാലയത്തിന് 20,000 രൂപയും, മൂന്നാമത്തെ വിദ്യാലയത്തിന് 15,000 രൂപയുമാണ് അവാര്‍ഡ്.  വിദ്യാലയ വളപ്പിലുള്ള ജൈവ വൈവിധ്യ ഉദ്യാനങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുക.  സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ /പ്രിന്‍സിപ്പല്‍മാര്‍ മാര്‍ച്ച് അഞ്ചിന് മുന്‍പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്.  ഇമെയില്‍ : dpiqipkerala@gmail.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!