Section

malabari-logo-mobile

മാര്‍ബേസിലിന്റെ മികവില്‍ എറണാകുളം

HIGHLIGHTS : എറണാകുളത്ത് മഹാരാജാസ് സ്റ്റേഡിയത്തില്‍ എട്ടാമത് സംസ്ഥാന സ്‌ക്കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കോതമംഗലം മാര്‍ബേസിലിന്റെ സ്വര്‍ണതിളക്കത്തില്‍ എറണാകുളം ...

എറണാകുളത്ത് മഹാരാജാസ് സ്റ്റേഡിയത്തില്‍ എട്ടാമത് സംസ്ഥാന സ്‌ക്കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കോതമംഗലം മാര്‍ബേസിലിന്റെ സ്വര്‍ണതിളക്കത്തില്‍ എറണാകുളം ചാമ്പ്യന്‍മാരായി. എറണാകുളത്തിന്റെ പകുതിയിലധികം പോയിന്റും നേടിക്കൊടുത്തത് ബേസിലാണ്. കഴിഞ്ഞ തവണ അര പോയിന്റിന്റെ മികവില്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ്ജ് ഇത്തവണ വളരെ പിന്നോക്കം പോയി.
മാര്‍ബേസിലിന്റെ തിരിച്ചുവരവിനും പാലക്കാടന്‍ പറക്കലുകള്‍ക്കും മഹാരാജാസിന്റെ മൈതാനം സാക്ഷിയായി. ഉഷ സ്‌ക്കൂള്‍ നാലു സ്വര്‍ണം നേടി പ്രതീക്ഷക്കു വക നല്‍കി. കൊച്ചിയിലെ മേഴ്‌സിക്കുട്ടന്‍ അക്കാദമിയും രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടി സാനിധ്യമറിയിച്ചു.
കാല്‍പ്പന്തില്‍ ഇന്ദ്രജാലം കാണിക്കുന്ന മലപ്പുറത്തിന്റെ മക്കള്‍ അത്‌ലറ്റിക്‌സിലും വമ്പന്‍ കുതിപ്പു നടത്തി.62 പോയിന്റ് നേടിയ മലപ്പുറം മേളയില്‍ നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ ഒമ്പതാമതായിരുന്നു.
ഹൈജമ്പില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ശീനിത് മോഹന്‍ ടിന്റലൂക്കയുടെ പിന്‍ഗാമിയായി കരുതുന്ന ജെസി ജോസഫ,് ദീര്‍ഘദൂരത്തില്‍ കരുത്തു തെളിയിച്ച പറളിക്കാരന്‍ മുഹമ്മദ് അഫ്‌സല്‍, മലപ്പുറത്തെ പുത്തന്‍ വാഗ്ദാനം പി.സുബൈര്‍ എന്നിവര്‍ നാളെക്ക് ഈ മേള കരുതി വച്ചവരാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!