Section

malabari-logo-mobile

മാര്‍പാപ്പ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്‌ച നടത്തി

HIGHLIGHTS : ഫ്രാന്‍സിസ്‌ മാര്‍പാപ്പ ക്യൂബന്‍ മുന്‍ പ്രസിഡന്റ്‌ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്‌ച നടത്തി. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ഞാ...

download (1)ഫ്രാന്‍സിസ്‌ മാര്‍പാപ്പ ക്യൂബന്‍ മുന്‍ പ്രസിഡന്റ്‌ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്‌ച നടത്തി. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ഞായറാഴ്‌ച പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കിയതിന്‌ ശേഷമാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ക്യൂബന്‍ വിപ്ലവ നായകനെ കണ്ട്‌ സംസാരിച്ചത്‌.

ഫിദല്‍ കാസ്‌ട്രോയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്‌ച 40 മിനിറ്റിലധികം നീണ്ടു നിന്നു. പോപ്പ്‌ തന്റെ പ്രിയ അധ്യാപകന്‍ ഫാദര്‍ അര്‍മാന്‍ോ ലോറന്റെയെ കുറിച്ചുള്ള സിഡിയും പുസ്‌തകങ്ങളും കാസ്‌ട്രോയ്‌ക്ക്‌ സമ്മാനിച്ചപ്പോള്‍ ഫിദല്‍ ആന്റിലിജിയന്‍ എന്ന പുസ്‌തകമാണ്‌ കസ്‌ട്രോ പകരം നല്‍കിയത്‌.

sameeksha-malabarinews

ക്യൂബന്‍ വിപ്ലവ ചത്വരത്തില്‍ നേരത്തെ മാര്‍പാപ്പ നടത്തിയ പ്രാര്‍ത്ഥനയില്‍ ആയിരങ്ങളാണ്‌ പങ്കെടുത്തത്‌.

ക്യൂബന്‍ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോയുമായും മാര്‍പാപ്പ കൂടിക്കാഴ്‌ച നടത്തി. 24 മാര്‍പാപ്പ അമേരിക്കയിലേക്ക്‌ തിരിക്കും. ക്യൂബയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ്‌ ഇരു രാജ്യങ്ങളും കാണുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!