Section

malabari-logo-mobile

മാമാങ്ക മഹോത്സവം: അങ്കവാള്‍ പ്രയാണം തുടങ്ങി

HIGHLIGHTS : തിരൂര്‍: മാമാങ്ക മഹോല്‍സവത്തിന്റെ രണ്ടാം ദിനമായ ഇലെ അങ്കവാള്‍ പ്രയാണം തുടങ്ങി. അങ്ങാടിപ്പുറം തിരുമാന്ധാംകു് ചാവേര്‍തറയില്‍ നട ചടങ്ങില്‍ പഞ്ചായത്ത് ...

തിരൂര്‍: മാമാങ്ക മഹോല്‍സവത്തിന്റെ രണ്ടാം ദിനമായ ഇലെ അങ്കവാള്‍ പ്രയാണം തുടങ്ങി. അങ്ങാടിപ്പുറം തിരുമാന്ധാംകു് ചാവേര്‍തറയില്‍ നട ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കേശവന്റെ അധ്യക്ഷതയില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വള്ളുവനാട് രാജാവിന്റെ പ്രതിനിധി വേണുഗോപാലരാജ ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഡി.ടി.പി.സി സെക്രട്ടറിയുമായ കെ.എ സുന്ദരന് അങ്കവാള്‍ കൈമാറി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി, ‘ോക്ക് പഞ്ചായത്ത് അംഗം മായാ ദേവി, ഗ്രാമ പഞ്ചായത്ത് അംഗം രവി, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗങ്ങളായ വി.പി അനില്‍കുമാര്‍, അഡ്വ കെ. മോഹന്‍ദാസ്, വെള്ളാട്ട് മോഹന്‍, കെ.വി തെയ്യന്‍, ചാവേറുകളുടെ പിന്‍ഗാമി ബി.എ പത്മനാഭപണിക്കര്‍, എം.കെ സതീഷ് ബാബു, തിരുമാന്ധാംകുന്ന് ദേവസ്വം മാനേജര്‍ സി. സുരേന്ദ്രകുറുപ്പ് എന്നിവര്‍ സംസാരിച്ചു.
മലപ്പുറത്ത് നടന്ന സ്വീകരണയോഗം പ്രസ്‌ക്ലബ് പ്രസിഡണ്ട് ആര്‍. സാംബന്‍ ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി എക്‌സി കമ്മിറ്റി അംഗം പാലോളി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടറും സെക്രട്ടറിയുമായ കെ.എ സുന്ദരന്‍, തിരുനാവായ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി അബ്ദുല്‍ ഖാദര്‍, തിരൂര്‍ ‘ോക്ക് പഞ്ചായത്ത് അംഗങ്ങളായ മുളക്കല്‍ മുഹമ്മദലി, സൈഫുീസ, നാസര്‍ കൊ’ാരത്ത്, സി.പി.എ ലത്തീഫ്, അബ്ദുല്‍ റസാഖ്, അഡ്വ. കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!