Section

malabari-logo-mobile

മാനനഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടിയാകാമെന്ന് സുപ്രീംകോടതി

HIGHLIGHTS : ദില്ലി: മാനനഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടിയാകാമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമം 499, 500 വകുപ്പുകള്‍ പ്രകാരമാണ് ഇത് ഭരണഘടനാപരമാകുന്നത്. ...

supreme courtദില്ലി: മാനനഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടിയാകാമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമം 499, 500 വകുപ്പുകള്‍ പ്രകാരമാണ് ഇത് ഭരണഘടനാപരമാകുന്നത്. ഈ വകുപ്പുകള്‍ അനുസരിച്ച് മാനനഷ്ടക്കേസുകളിലെ പ്രതികള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കും.

മാനഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, സുബ്രഹ്മണ്യം സ്വാമി എന്നിവരടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റം നടത്താന്‍ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം പരിഗണിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി. പന്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!