Section

malabari-logo-mobile

മാധ്യമപ്രവര്‍ത്തകനെ ഇസ്രയേല്‍ ചോദ്യംചെയ്യുന്നതിനെതിരെ പ്രതിഷേധം.

HIGHLIGHTS : ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിവാഹനം സ്‌ഫോടനത്തില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് അറസ്റ്റ്‌ചെയ്ത ഉറുദു മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മ

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിവാഹനം സ്‌ഫോടനത്തില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് അറസ്റ്റ്‌ചെയ്ത ഉറുദു മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അഹമ്മദ് കസ്മിയെ ഇസ്രയേല്‍ രഹസ്യന്വേഷണഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകരും സാംസ്‌കാരികസംഘടനകളും  പറഞ്ഞു. മുസ്ലീമായതിനാലാണ് കസ്മി അറസ്റ്റ്‌ചെയ്യപ്പെട്ടതെന്ന് ശബ്‌നം ഹാഷ്മി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ നിര്‍ദ്ദേശമനുസരിച്ചാണോ അറസ്റ്റ് എന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കസ്മിയുടെ മകന്‍ തുറാബ് അലി കസ്മി സനീഷസേതി, സീമാമുസ്തഫ, സുകുമാര്‍ മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!