Section

malabari-logo-mobile

മാധവന്‍ നായര്‍ വിശ്വാസവഞ്ചന കാണിച്ചു; കേന്ദ്രസര്‍ക്കാര്‍.

HIGHLIGHTS : കൊച്ചി: ജി. മാധവന്‍ നായര്‍ വിശ്വാസവഞ്ചന കാണിച്ചെന്ന

കൊച്ചി: ജി. മാധവന്‍ നായര്‍ വിശ്വാസവഞ്ചന കാണിച്ചെന്ന കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. കേന്ദ്രഅഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യുണലിലാണ് മാധവന്‍ നായരെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. മാധവന്‍ നായര്‍ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിക്കെതിരായാണ് ഇപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനുവേണ്ടി ബഹിരാകാശഅണ്ടര്‍ സെക്രട്ടറി രാധാ ജയസിംഹനാണ് സത്യവാങ് മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
വിവാദമായ ആന്‍ഡ്രിയാസ് കരാറുണ്ടായത് മാധവന്‍ നായര്‍ ഐഎസ് ആര്‍ ഒ ചെയര്‍മാനായിരുന്ന കാലത്താണ്. ഈ കരാര്‍ രാജ്യതാല്‍പര്യത്തിനെതിരാണെന്നും സുതാര്യമല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാധവന്‍ നായരെ ഉന്നതസ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നത്.
ബഹിരാകാശ വകുപ്പിനെയും കേന്ദ്രസര്‍ക്കാരിനെയും അപമാനിക്കുന്ന നടപടികളാണ് മാധവന്‍ നായരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇങ്ങനെ മാധവന്‍ നായര്‍ വിശ്വസവഞ്ചന കാണിച്ചു. സ്‌പേസ് സെന്ററിലെ നിയമനം കരാറടിസ്ഥാനത്തിലാണെന്നും, ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!