Section

malabari-logo-mobile

മാതൃകാ മത്സ്യ ഗ്രാമം പദ്ധതി: താനൂര്‍ കടപ്പുറത്ത് 284 വീടുകള്‍ നിര്‍മ്മിക്കും

HIGHLIGHTS : താനൂര്‍: മാതൃകാ മത്സ്യഗ്രാമം

താനൂര്‍: മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി താനൂര്‍ പഞ്ചായത്തിലെ തീരപ്രദേശത്ത് പുതിയ 284 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ തീരുമാനമായി. ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇതിനായി അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ. ചെയര്‍മാനും ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് കണ്‍വീനറുമായി ജില്ലാ തല മാനേജ്‌മെന്റ് കമ്മിറ്റിക്കു രൂപം നല്‍കി. താനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഷ്‌റഫ്, കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രതിനിധി, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, തഹസില്‍ദാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് മാനേജിംഗ് കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് മാനേജിംഗ് കമ്മിറ്റി ജോയിന്റ് കണ്‍വീനറുടെ ചുമതല.
ഗുണഭോക്താക്കളില്‍നിന്നും ലഭിക്കുന്ന അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ജില്ലാ തല മേനജിംഗ് കമ്മിറ്റിയായിരിക്കും. കേരള ഫിഷര്‍മാന്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്‌ട്രേഡ് അംഗങ്ങളായിട്ടുള്ള 18നും 60നും ഇടയില്‍ പ്രായമുള്ള മത്സ്യതൊഴിലാളികള്‍ക്കാണ് വീടു നിര്‍മ്മിക്കുന്നതിന് ആനുകൂല്യം ലഭിക്കുക. ഇവര്‍ ഫിഷിംഗ് വില്ലേജ് പരിധിയില്‍ താമസിക്കുന്നവരുമായിരിക്കണം. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. വീടിന്റെ മാതൃക തീരദേശ വികസന കോര്‍പ്പറേഷന്‍ ജില്ലാതല മാനേജിംഗ് കമ്മിറ്റിയുമായി കൂടിയാലോചിച്ചതിന്റെ ശേഷമായിരിക്കും തീരുമാനിക്കുക. വീടു നിര്‍മ്മിക്കുന്നതിന് 2.5 ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് ലഭിക്കുക. പദ്ധതി മെയ് അവസാനത്തില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ. അറിയിച്ചു. മത്സ്യഗ്രാമം പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഭവനനിര്‍മ്മാണം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുടിവെള്ളം, വിദ്യാഭ്യാസം, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്കായി പദ്ധതികള്‍ വരുമെന്നും 14.55 കോടി രൂപയാണ് ഒരു മത്സ്യഗാമത്തിനായി അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരത്ത് നടന്ന ഉന്നതല യോഗത്തില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ.ക്ക് പുറമെ കെ.എം. ഷാജി എം.എല്‍.എ., ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എ., ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ., അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, കേരള കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എസ്. അജയന്‍ എന്നിവരും പങ്കെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!