Section

malabari-logo-mobile

മഴയത്തും ബൈക്ക് യാത്ര അടിപൊളിയാക്കാല്‍ ഹെല്‍മെറ്റിലും ഇതാ… വൈപ്പര്‍.

HIGHLIGHTS : മഴക്കാലമായതോടെ ബൈക്കോടിക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ്

മഴക്കാലമായതോടെ ബൈക്കോടിക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് ഹെല്‍മറ്റ് വച്ചുള്ള യാത്ര മഴപെയ്യുന്നതോടെ ബൈക്കില്‍ ഹെല്‍മെറ്റ് വെച്ച് യാത്രചെയ്യുമ്പോള്‍ ഹെല്‍മെറ്റിന്റെ ഫേസ് ഷീല്‍ഡില്‍ വെള്ളത്തുള്ളികള്‍ വീഴുന്നതും അത് കാഴ്ചയെ മറയ്ക്കുകയും ചെയ്യുന്നത് വാഹനമോടിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടത്തെ ക്ഷണിച്ച് വരുത്തുന്നതുമാണ്. കണ്ണൊന്നു ചിമ്മിയാല്‍ വാഹനം എവിടെയെങ്കിലും പോയി ഇടിക്കാനും എന്തിന് ഇന്നത്തെ നമ്മുടെ തിരക്കേറിയ റോഡുകളില്‍ ജീവന്‍ തന്നെ നഷ്ടമാവാനും അത് ഇടവരുത്തിക്കൊണ്ടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഒരു പരിഹാരമായാണ് ഇവന്റെ കടന്നുവരവ്.

പ്രായമായവര്‍ മുതല്‍ ടീനേജുകാര്‍ വരെ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് ഒരു പരിഹാരമായാണ് തായ്‌വാനിലെ ഹൈഹോ കമ്പനി ഹെല്‍മെറ്റില്‍ വൈപ്പര്‍ ഘടിപ്പിച്ച പുതിയ തരം ഹെല്‍മെറ്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

sameeksha-malabarinews

ആവശ്യമുള്ളപ്പോള്‍ മാത്രം ഘടിപ്പിക്കാവുന്ന തരത്തിലാണ് ഹെല്‍മെറ്റില്‍ ഈ വൈപ്പറുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഹെല്‍മെറ്റിന് മുകളിലായാണ് വൈപ്പര്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇതിന്റെ മറ്റൊരു പ്രത്യേകത ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിട്ടുളള റിമോര്‍ട്ട് കണ്‍ട്രോള്‍ സ്വിച്ച് വഴി ഹെല്‍മെറ്റില്‍ ഫിറ്റ്‌ചെയ്തിരിക്കുന്ന വൈപ്പറിനെ നിയന്ത്രിക്കാം എന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!