Section

malabari-logo-mobile

മലയാളസര്‍വകലാശാല ഫിലിം ഫെസ്റ്റിവല്‍

HIGHLIGHTS : തിരൂര്‍: മലയാളസര്‍വകലാശാലയുടെ പ്രഥമ ചലച്ചിത്രോത്സവം ദര്‍ശിനി 2014 ഇന്നു മുതല്‍ മൂന്ന് നാള്‍ ഒക്‌ടോബര്‍ 9-12 വാക്കാട് അക്ഷരം കാമ്പസില്‍ നടത്തുന്നു.

തിരൂര്‍: മലയാളസര്‍വകലാശാലയുടെ പ്രഥമ ചലച്ചിത്രോത്സവം ദര്‍ശിനി 2014 ഇന്നു മുതല്‍ മൂന്ന് നാള്‍  ഒക്‌ടോബര്‍ 9-12 വാക്കാട് അക്ഷരം കാമ്പസില്‍ നടത്തുന്നു. അഞ്ച് തിയറ്ററുകളിലായി നടത്തുന്ന 46 പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ ഒന്‍പതിന് രാവിലെ 10.30 ന് നടനും സംവിധായകനുമായ പി. ബാലചന്ദ്രന്‍ നിര്‍വഹിക്കും. 11.30 ന് ഉദ്ഘാടന ചിത്രമായ ഫാന്‍ട്രി (നാഗരാജ് മഞ്ജുളെ) പ്രദര്‍ശിപ്പിക്കും. മൂന്നു നാളിലും പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഓപ്പണ്‍ ഫോറം, പ്രഭാഷണങ്ങള്‍, മുഖാമുഖങ്ങള്‍ എന്നിവയും ഉണ്ടാകും.

ഒക്‌ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പി. ബാലചന്ദ്രന്റെ അഭിമുഖമുണ്ട്, നാല് മണിക്ക് ജി.പി. രാമചന്ദ്രന്റെ പ്രഭാഷണവും. കാപ്പിറ്റോള്‍, മജസ്റ്റിക്, സ്റ്റാര്‍, മദന്‍ എന്നിങ്ങനെ പേരിട്ടിരിക്കുന്ന തിയറ്ററുകളിലാണ് പ്രദര്‍ശനം. മാസ്റ്റേര്‍സ്, റെട്രോസ്പക്ടീവ്, ഇന്ത്യന്‍ ഫെമിനിയന്‍ ഫ്രെയിംസ് എന്നീ പാക്കേജുകളിലായി 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ എട്ടു മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നുണ്ട്.

sameeksha-malabarinews

ഒക്‌ടോബര്‍ 10 ന് കെ.പി. ജയകുമാര്‍, അജു കെ. നാരായണന്‍, ഷെറി ജേക്കബ് കെ., ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരുടെ അഭിമുഖം, ഒക്‌ടോബര്‍ 11 ന് സി.എസ്. വെങ്കിടേശ്വരന്റെ പ്രഭാഷണം, ഹര്‍ഷാദ്, സുദേവന്‍ എന്നിവരുടെ മുഖാമുഖം എന്നിങ്ങനെയുണ്ടാവും.

ഒക്‌ടോബര്‍ 10 ന് 17 ചിത്രങ്ങളും 11 ന് 15 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഒക്‌ടോബര്‍ 11 ന് പ്രദര്‍ശനം അവസാനിക്കും. വൈകുന്നേരം അഞ്ച് മണിക്ക് സംവിധായകന്‍ സുദേവന്‍, നടന്‍ അച്യുതാനന്ദന്‍, മാമുക്കോയ എന്നിവര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കും.
ചലച്ചിത്ര മേളയില്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ ഹാജരാവണം. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!