Section

malabari-logo-mobile

മലയാളം സര്‍വകലാശാല തുഞ്ചന്റെ മണ്ണില്‍

HIGHLIGHTS : തിരു : മലയാള സര്‍വകലാശാല തിരൂര്‍ താലൂക്കിലെ വെട്ടം വില്ലേജില്‍ 100 ഏക്കര്‍

തിരു : മലയാള സര്‍വകലാശാല തിരൂര്‍ താലൂക്കിലെ വെട്ടം വില്ലേജില്‍ 100 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ഇതുസംബന്ധിച്ച് പഠിച്ച ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ സര്‍ക്കാരിന് ശുപാര്‍ശചെയ്തു. തിരൂരില്‍ വാടകക്കെട്ടിടത്തില്‍ 2012 നവംബര്‍ ഒന്നിന് സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കണം.

തുഞ്ചത്ത് രാമാനുജന്‍ എഴത്തച്ഛന്‍ മലയാളം സര്‍വകലാശാല എന്നാണ് എന്നപേരാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ ആസ്ഥാനം കേരളീയ ശൈലിയില്‍ രൂപകല്പന ചെയ്യണം. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സമഗ്രമായി പഠിക്കാനുതകുന്ന കോഴ്‌സും ഗവേഷണവും ഏറ്റെടുക്കാന്‍ കഴിയണം. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ മാത്രമേ നടത്തേണ്ടതുളളു. എന്നിവയൊക്കെയാ്ണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍.

sameeksha-malabarinews

ആദ്യ വര്‍ഷം 360 വിദ്യാര്‍ത്ഥികള്‍ക്കും 30 ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും.

റിപ്പോര്‍ട്ട് വിദ്യഭ്യാസ വകുപ്പ് പരിശോധിച്ച് എത്രയും പെട്ടന്ന് തീരുമാനം എടുക്കുമെന്നും ഈ വര്‍ഷം തന്നെ സര്‍വകലാശാല പ്രവര്‍ത്തനെ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!