Section

malabari-logo-mobile

മലബാറിലെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി: മുസ്ലീംലീഗ് പിന്നോട്ട്

HIGHLIGHTS : കോഴിക്കോട് : മലബാറിലെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി വേണമെന്ന

കോഴിക്കോട് : മലബാറിലെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി വേണമെന്ന ആവിശ്യത്തില്‍ നിന്ന് മുസ്ലീം ലീഗ് പിന്‍മാറുന്നു, അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുകയായിരുന്നു ലീഗിന്റെ ലക്ഷ്യമെന്നും അല്ലാതെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവിയല്ല വേണ്ടെതെന്നും മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. കോഴിക്കോട് നടന്ന പാര്‍ട്ടി സംസ്ഥാനപ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..
നിരവധി വിവാദ വിഷയങ്ങളില്‍ പെട്ട് ഉഴലുന്ന യുഡുഎഫ് മന്ത്രിസഭയെ കുടുതല്‍ സമ്മര്‍ദ്ധത്തിലാക്കിയാല്‍ അത് മന്ത്രിസബയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമോ എന്ന ആശങ്കയാണ് ലീഗിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത് എന്നാണ് സൂചന,

സൂര്യനെല്ലി വിഷയത്തിലും, എന്‍എസ്എസ് വിഷയ്ത്തിലും പ്രതികരിക്കാനില്ലെന്നും ഇ ടി വ്യക്തമാക്കി. നാട്ടുപച്ച എന്ന പരിസ്ത്ഥിതി സൗഹൃദ പരിപാടി ഗ്രാമങ്ങളില്‍ നടത്താനും മുസ്ലീം ലീഗ് ആലോചിക്കുന്നുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!