Section

malabari-logo-mobile

മലപ്പുറത്തെ പ്രകൃതിവിഭവ സൗഹൃദ ജില്ലയാക്കണം; ജില്ലാ കലക്ടര്‍

HIGHLIGHTS : മലപ്പുറം: മണ്ണും ജലവും മറ്റ് പ്രകൃതി വിഭവങ്ങളും ഫലപ്രദമായി സംരക്ഷിച്ച് മലപ്പുറത്തെ പ്രകൃതിവിഭവ സൗഹൃദ ജില്ലയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജന...

മലപ്പുറം: മണ്ണും ജലവും മറ്റ് പ്രകൃതി വിഭവങ്ങളും ഫലപ്രദമായി സംരക്ഷിച്ച് മലപ്പുറത്തെ പ്രകൃതിവിഭവ സൗഹൃദ ജില്ലയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൂട്ടായി യത്‌നിക്കണമെ്ന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ‘വരള്‍ച്ചാ നിവാരണം, മാലിന്യ സംസ്‌ക്കരണം’- ഏകദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
പഞ്ചായത്തുകളുടെ പദ്ധതി രൂപവത്ക്കരണത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊല്‍ നല്‍കണമെന്ന് കലക്ടര്‍ പറഞ്ഞു. പ്രകൃതി വിഭവങ്ങളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശീലിക്കണം. എങ്കില്‍ മാത്രമേ വരും തലമുറകള്‍ക്കു കൂടി അത് ബാക്കിയിരിപ്പുണ്ടാകൂ. തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജിങ് പദ്ധതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ സലീം കുരുവമ്പലം, പി.വി.എ. മനാഫ്, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.കെ. നാസര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുറഷീദ്, ഡോ.ജെ.ഒ. അരു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസര്‍ പി.സി. ബാലഗോപാല്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!