Section

malabari-logo-mobile

മലപ്പുറത്തിന്റെ ഉന്നത വിദ്യാഭ്യാസം : എം.എസ്.എഫ് ടേബിള്‍ ടോക്

HIGHLIGHTS : മലപ്പുറം : 'മലപ്പുറത്തിന്റെ

മലപ്പുറം : ‘മലപ്പുറത്തിന്റെ ഉന്നത വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ മലപ്പുറം ജില്ല എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ടേബിള്‍ ടോക് ശനിയാഴ്ച്ച കാലത്ത് 10 മണിക്ക് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

അക്കാദമിക രംഗത്തെ വിദഗ്ദന്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തിന്റെ പോരായ്മകളും, സാധ്യതകളും വിഷയമാകും.

sameeksha-malabarinews

കുട്ടി അഹമ്മദ് കുട്ടി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നൗഷാദ് മണ്ണിശ്ശേരി, ഡോ.പി.കെ അന്‍വര്‍, ഡോ: ടി.പി അഹമ്മദ്, ഡോ: ടി.മുഹമ്മദലി, ടി.വി ഇബ്രാഹീം, ടി.പി അശ്‌റഫലി, ഡോ. വി.പി. അബ്ദുല്‍ഹമീദ്, അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ.പി.പി മുഹമ്മദ്, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, ഉമ്മര്‍ അറക്കല്‍, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എ.കെ സൈനുദ്ധീന്‍, ടി.പിഎം ബഷീര്‍, അശ്‌റഫ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റഷീദാണ് മോഡറേറ്റര്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!