Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ അഞ്ച്‌ ദിവസത്തേക്ക്‌ നിരോധനാജ്ഞ

HIGHLIGHTS : മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനെ തുടര്‍ന്ന്‌ മലപ്പുറം ജില്ലയില്‍ അഞ്ച്‌ ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്‌ച വൈ...

Untitled-1 copyമലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനെ തുടര്‍ന്ന്‌ മലപ്പുറം ജില്ലയില്‍ അഞ്ച്‌ ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്‌ച വൈകീട്ട്‌ ആറ്‌ മണി മുതല്‍ അഞ്ച്‌ ദിവസത്തേക്കാണ്‌ നിരോധനാജ്ഞ. പടക്കം ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്‌തുക്കളോ, കല്ല്‌, ആക്രമണത്തിന്‌ ഉപയോഗിക്കുന്ന ഏതെങ്കിലും വിധ വസ്‌തുക്കളോ ആയുധങ്ങളോ ശേഖരിക്കുന്നതും കൊണ്ടുപോകുന്നതും,  പ്രകടനങ്ങള്‍, ബൈക്ക്‌ റാലികള്‍, പൊതു സമാധാത്തെ ബാധിക്കുന്ന ബാനറുകള്‍, നോട്ടീസുകള്‍, പോസ്‌റ്ററുകള്‍,വീഡിയോ,ഓഡിയോ മെസേജുകള്‍ എന്നിവയാണ്‌ നിരോധിച്ചിട്ടുള്ളത്‌.  കേരള പോലീസ്‌ ആക്‌റ്റ്‌ 78 വകുപ്പ്‌ പ്രകാരം മലപ്പുറം ജില്ലാ പോലീസ്‌ ചീഫാണ്‌ ഉത്തരവിറക്കിയിരിക്കുന്നത്‌.

ജില്ലയില്‍ നിരവധി ഇടങ്ങളില്‍ മുസ്ലിംലീഗിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും അടങ്ങിയ ജനകീയ മുന്നണി സംവിധാനങ്ങള്‍ വിജയിച്ചയിടങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ നടപടി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!