Section

malabari-logo-mobile

മലപ്പുറം ആദ്യ കറന്‍സി രഹിത ജില്ല

HIGHLIGHTS : മലപ്പുറം: എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ലയായി മലപ്പുറം ജില്ലയെ പ്രഖ്യാപിക്കുന...

മലപ്പുറം: എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ലയായി മലപ്പുറം ജില്ലയെ പ്രഖ്യാപിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം പത്ത് വ്യാപാരികളേയും നാല്‍പത് പൊതുജനങ്ങളേയും കറന്‍സി രഹിത ഇടപാടുകള്‍ക്ക് സജ്ജരാക്കിയാല്‍ ആ പഞ്ചായത്തിനെ കറന്‍സി രഹിത പഞ്ചായത്തായി പ്രഖ്യാപിക്കുതാണ്. ജില്ലയില്‍ മൊത്തം 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം 5300 പേരെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സജ്ജരാക്കിയാല്‍ ജില്ലയെ കറന്‍സി രഹിത ജില്ലയായി പ്രഖ്യാപിക്കാവുതാണ്. സംസ്ഥാനത്ത് ഇതുവരെ 49826 പൊതുജനങ്ങളെയും 4235 വ്യാപാരികളെയും കറന്‍സി രഹിത ഇടപാടുകള്‍ നടത്തുതിന് പ്രാപ്തരാക്കിയിട്ടുണ്ട്. ഇതില്‍ 23748 പൊതുജനങ്ങളും 2194 വ്യാപാരികളും ജില്ലയില്‍ നിന്നുള്ളവരാണ്. ജില്ലയില്‍ 5300 പേരെ മാത്രം സജ്ജരാക്കിയാല്‍ ജില്ലയെ ഡിജിറ്റലായി പ്രഖ്യാപിക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം മലപ്പുറം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കറന്‍സി രഹിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
പ്രഖ്യാപനത്തിലൊതുങ്ങാതെ സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ സജ്ജരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുത്. ഇതിന്റെ ഭാഗമായി കോട്ടക്കല്‍ നഗരസഭയെ ആദ്യത്തെ ഡിജിറ്റല്‍ നഗരസഭയായി പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ആദിവാസി കോളനിയായി നെടുങ്കയത്തെ കഴിഞ്ഞ ദിവസമാണ് കലക്ടര്‍ പ്രഖ്യാപിച്ചത്. സന്‍സദ് ആദര്‍ശ് ഗ്രാമമായി നന്നമ്പ്ര, താനാളൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ട് പോയി സമ്പൂര്‍ണ്ണ ഡിജിറ്റലായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പദ്ധതി നോഡല്‍ ഓഫീസര്‍ ജെ.ഒ അരുണ്‍കുമാര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!