Section

malabari-logo-mobile

മറോഡോണ പുറത്ത്

HIGHLIGHTS : ദുബൈ: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറേഡോണയെ ദുബൈലെ അല്‍ വാസല്‍ ക്ലബ്ബിന്റെ

ദുബൈ: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറേഡോണയെ ദുബൈലെ അല്‍ വാസല്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തുനിന്നു നീക്കി. ക്ലബ്ബിന്റെ ലീഗ് മത്സരങ്ങളിലെ ദയനീയമായ പരാജയങ്ങള്‍ക്കൊടുവിലാണ് ഈ പുറത്താക്കല്‍. വ്യാഴാഴ്ച നടന്ന ക്ലബ്ബിന്റെ ഡയറക്ടര്‍മാരുടെ യോഗത്തിലാണ് മറോഡോണയേയും ഇദേഹത്തിന്റെ ടെക്‌നിക്കല്‍ സ്റ്റാഫിനേയും അടിയന്തിരമായി നീക്കാന്‍ തീരുമാനിച്ചത്.

2011 മെയ് മാസത്തിലാണ് മറോഡോണ അല്‍ വാസല്‍ ക്ലബ്ബുമായി 2 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്. അദേഹത്തിന്റെ സാനിദ്ധ്യം യുഎയിക്ക് ലോക ഫുട്‌ബോള്‍ മാപ്പില്‍ ഒരു സ്ഥാനം നല്‍കിയിരുന്നു.

sameeksha-malabarinews

എന്നാല്‍ മറോഡോണയുടെ ക്ലബ്ബായ അല്‍വാസല്‍ ലീഗ്് മത്സരങ്ങളില്‍ പന്ത്രണ്ടില്‍ 8-ാംസ്ഥാനത്തെത്തിയതാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ഈ തീരുമാനത്തിന് കാരണം.

മറോഡോണ ഇപ്പോള്‍ ദുബായിലില്ല. അദേഹത്തിന്റെ പകരക്കാരനെ കുറിച്ച് ക്ലബ്ബ് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!