Section

malabari-logo-mobile

മമ്മുട്ടിയുടെ ‘ഫെയ്‌സ് ടു ഫെയ്‌സ് ‘

HIGHLIGHTS : ശക്തമായ കഥാപാത്രങ്ങളിലുടെ മലയാളിയുടെ പൗരുഷ നായകന്‍ മമ്മുട്ടി

ശക്തമായ കഥാപാത്രങ്ങളിലുടെ മലയാളിയുടെ പൗരുഷ നായകന്‍ മമ്മുട്ടി ഇതുവരെ ചെയ്യാത്ത പുതിയൊരു വിഷയാവതരണവുമായണ് സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ എത്താന്‍ ഒരുങ്ങുന്നത്. വിഎം വിനു സംവിധാനം ചെയ്യുന്ന ‘ഫെയ്‌സ് ടു ഫെയ്‌സ്’ എന്ന ചിത്രത്തിലാണ് വ്യത്യസ്തമായ കഥാപാത്രമായി മമ്മുട്ടി എത്തുന്നത്. മമ്മുട്ടി ഇതില്‍ ബാലചന്ദര്‍ന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിക്കുന്നത്.

മമ്മുട്ടി ഇതുവരെ ചെയ്ത പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യസ്തമാണ് ബാലചന്ദ്രന്‍. സഹപ്രവര്‍ത്തകര്‍ക്ക് തലവേദന മാത്രം തീര്‍ക്കുന്ന ബാലചന്ദ്രനെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്നതും തുടര്‍ന്ന് ഒരു വലിയ ദുരന്തം ബാലചന്ദ്രനെ തേടിയെത്തുന്നതും ബാലചന്ദ്രന്‍ പോലീസ് ജീവിതം അവസാനിപ്പിക്കുന്നതുമാണ് കഥാസാരം.
മമ്മുട്ടിക്കുപുറമെ വിജയരാഘവന്‍, സിദ്ദിഖ്,പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റോമ, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. നാടക രംഗത്തുനിന്നും സിനിമയിലെത്തിയ ബിനോയ് ഇതില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. ഫേസ് ടു ഫേസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മനോജും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അജയ് വിന്‍സെന്റുമാണ്.

sameeksha-malabarinews

എറണാകുളത്തും,മൂന്നാറിലും,വിശാഖപട്ടണത്തും ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം സെപ്തംബര്‍ 15 ന് ചിത്രീകരണം പൂര്‍ത്തിയാവും. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!