Section

malabari-logo-mobile

മതനിന്ദ കേസ് ; ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടി അജ്ഞാത കേന്ദ്രത്തില്‍

HIGHLIGHTS : ഇസ്ലാമാബാദ്: മതനിന്ദകേസില്‍ ഉ

ഇസ്ലാമാബാദ്: മതനിന്ദകേസില്‍ ഉള്‍പ്പെട്ട ബുദ്ധിമാന്ദ്യമുള്ള ക്രിസത്യന്‍പെണ്‍കുട്ടിയെയും കുടുംബത്തെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതിനാലാണ് ഇത് എന്നാണ് അധികൃതരുടെ വിശദീകരണം.

വിശുദ്ധ ഖുറാനെ അവഹേളിച്ചു എന്ന കുറ്റം ചുമത്തിയാണ് റിംഷ മാസിഹാനെ എന്ന ബാലികയെ കഴിഞ്ഞ ആഗസ്റ്റ് 16 ന് അറസ്റ്റ് ചെയതത്. കുട്ടിയുടെ ബാഗില്‍ കീറിയ ഖുറാന്‍ പേജുകള്‍ കണ്ടു എന്നതായിരുന്നു കുറ്റം. ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ഈ ആരോപണത്തെ തുടര്‍ന്ന് കേസിലടച്ചതില്‍ അന്തരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാലികയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

sameeksha-malabarinews

എന്നാല്‍ ഇതിനേക്കാളേറെ വിചിത്രം ഖുറാന്റെ പേജുകള്‍ കീറി ബാലികയുടെ ബാഗിലിട്ടത് അയല്‍വാസിയും ഒരു മുസ്ലീംപണ്ഡിതനും ചേര്‍ന്നാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ പണ്ഡിതന്റെ ശിഷ്യന്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. ഈ കുടുംബത്തെ ഇവിടെ നിന്ന് ഓടിക്കാനാണത്രെ ഇവര്‍ ഇത് ചെയ്തത്.

ഇപ്പോള്‍ ബാലികയേയും കുടുംബത്തെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നതും അയല്‍വാസിയുടെ വധഭീഷണിയെ തുടര്‍ന്നാണ്. പെണ്‍കുട്ടിയേയും കുടുംബത്തെയും ചുട്ടെരിക്കുമെന്നാണ് ഭീഷണി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!