Section

malabari-logo-mobile

കവിത

HIGHLIGHTS : -ശിഹാബ് അമന്‍- തെളിനീരായ് പരന്ന പുഴയിന്ന് ശോഷിച്ച കണ്ണീര്‍ ചാലുകളിലൂടെ മരണം തേടിയലയുന്നു..

മണ്ണും പെണ്ണും.



-ശിഹാബ് അമന്‍-  
 

 

 

 

 

തെളിനീരായ് പരന്ന പുഴയിന്ന് ശോഷിച്ച കണ്ണീര്‍ ചാലുകളിലൂടെ മരണം തേടിയലയുന്നു..

ദാഹം മാറാത്ത മണ്‍തരികള്‍; ടിപ്പര്‍ ലോറിയില്‍ മുഖം പൂഴ്ത്തിക്കിടന്നു കരയുന്നു
ജപ്തിക്കിടയില്‍ ലേലം ചെയ്ത നാല് സെന്റ് വസ്തുവിന്റെ ആധാരം;
ഇടനിലക്കാരന്റെ മടിയില്‍ കിടന്ന് നോട്ടുകെട്ടുകളെ പ്രസവിക്കുന്നു…

sameeksha-malabarinews

ദേഹം ഉഴുതുമറിക്കപ്പെട്ട പെണ്‍തരികള്‍; ഉണങ്ങാത്ത മുറിവുകളിലെ വേദന –
കടിച്ചമര്‍ത്തി മുഖം പൊത്തിക്കഴിയുന്നു…
എന്നിട്ടും മതിവരാതെ; അവിഹിതവും ദുരാഗ്രഹവും നിറച്ച കണ്ണുകള്‍-
ആസക്തിയോടെ തെരുവിലലയുന്നു…


സ്വാതന്ത്ര്യദിനത്തില്‍ ചാനലിലെ പരസ്യത്തിലാറാടിയ മേനിയഴകിന്റെ മികവില്‍-

വിപണിയിലെ പതയുള്ള സോപ്പ് ഗാന്ധിയന്മാരെ കാത്തിരിക്കുന്നു..

കാരുണ്യവും കരുതലും വറ്റിയ കരാളത; മണ്ണും പെണ്ണുമൊഴുകും വഴി-
കളില്‍ നിങ്ങളും ഞാനുമായി നാണം കെട്ടു ജീവിക്കുന്നു…!

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!