Section

malabari-logo-mobile

മണിയന്‍പിള്ള വധക്കേസ്; ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്

HIGHLIGHTS : കൊല്ലം: പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും ഗ്രേഡ് എസ് ഐ ജോയിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആ...

aad-antonyകൊല്ലം: പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും ഗ്രേഡ് എസ് ഐ ജോയിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടയിയുടേതാണ് വിധി.

ആട് ആന്റണിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും മണിയന്‍പിള്ളയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് പണത്തിന്റെ ആവശ്യമില്ലെന്ന് മണിയന്‍പിള്ളയുടെ കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചു. കോടതിക്കുള്ളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നതിനാല്‍ പൊലീസ് വഴിയാണ് വിധി പ്രസ്താവനയുടെ വിവിരങ്ങള്‍ പുറത്തു വന്നത്.

sameeksha-malabarinews

2012 ജൂണ്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ ഗ്രേഡ് എസ്‌ഐ ജോയി പൊലീസ് െ്രെഡവര്‍, മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനില്‍ കിടന്ന കമ്പിപ്പാര എടുത്ത് ആന്റണി എസ്‌ഐ ജോയിയേയും പൊലീസ് െ്രെഡവര്‍ മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള കുത്തേറ്റ് തല്‍ക്ഷണം മരിച്ചു. എസ്‌ഐ ജോയി പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്‍തുടര്‍ന്നതിനെത്തുടര്‍ന്ന് വാന്‍ ഉപേക്ഷിച്ച് കടന്ന ആന്റണിയെ പിന്നെ പിടികൂടിയത് മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!