Section

malabari-logo-mobile

മഞ്ചേരിയില്‍ സിപിഐഎം ലീഗ് സംഘര്‍ഷം.

HIGHLIGHTS : മഞ്ചേരി : പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍

മഞ്ചേരി : പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ സിപിഐഎം പ്രകടനവും അറസ്റ്റിനെ അനുകൂലിച്ച് എംഎസ്എഫുകാരും തമ്മില്‍ മഞ്ചേരി ജംങ്ഷനില്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

വൈകീട്ട് 7.30 മണിയോടെയാണ് സംഭവം. ആശുപത്രിപടിയില്‍ നിന്ന് വന്ന സിപിഐഎമ്മിന്റെ പ്രകടനം ജംങ്ഷ നിലുണ്ടായിരുന്ന എംഎസ്എഫ് യൂത്ത്‌ലീഗ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.

sameeksha-malabarinews

സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി കെ ഇ അസ്‌ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ ഏരിയാസെക്രട്ടറി ഉല്ലാസ്, അജ്മല്‍, ഷഫീഖ് എന്നിവരെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലേറില്‍ നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ ആശുപത്രിയുടേയും ചില്ലുകള്‍ തകര്‍ന്നു.

മഞ്ചേരി കോളേജ് കുന്നിലെ ചെഗുവേര യൂത്ത്‌സെന്ററും ചന്തകുന്നിലെ സിഐടിയു വിശ്രമ കേന്ദ്രവും തീയിട്ടു.

നഗരത്തിലെ എംഎസ്എഫ്‌ന്റേയും യൂത്ത് ലീഗിന്റേയും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. പാണ്ടിക്കാട് പോലീസ് ക്യാമ്പില്‍ നിന്നടക്കമുള്ള ബറ്റാലിയനുകളെ നഗരത്തിലാകെ വിന്യസിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!