Section

malabari-logo-mobile

‘മക്കള്‍ക്കായി ഒരുദിവസം’ വിദ്യഭ്യാസ കൂട്ടായ്മ

HIGHLIGHTS : സാമൂഹ്യമായ അരക്ഷിതാവസ്ഥകള്‍ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിന് പ്രധാനകാരണം നിലവിലുള്ള

സാമൂഹ്യമായ അരക്ഷിതാവസ്ഥകള്‍ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിന് പ്രധാനകാരണം നിലവിലുള്ള വിദ്യഭ്യാസ രീതികളിലെ പരിമിതികളാണെന്ന തിരിച്ചറിവില്‍ നിന്ന് ഒരു കൂട്ടായിമ രൂപം കൊള്ളുന്നു.

2012 ഓഗസ്റ്റ് 11,12 തിയ്യതികളില്‍ തൃശൂര്‍ അക്കിക്കാവില്‍ വച്ചാണ് ഈ കൂട്ടായിമ അരങ്ങേറുന്നത്. വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ മാതൃകയായി മാറിയ സാരംഗ വിദ്യാലയത്തിന്റെ സാരഥികളായ ഗോപാലകൃഷ്ണന്‍ മാസ്റ്ററും വിജയലക്ഷമി ടീച്ചറും സാംസ്‌കാരിക പ്രവര്‍ത്തകരായ മോഹന്‍ ചവറയുമാണ് ഈ കൂട്ടായിമക്ക് നേതൃത്വം കൊടുക്കുന്നത്.

sameeksha-malabarinews

നിരവധി ഭാഷാ മീഡിയകളിലൂടെ നിരവധി സിലബസുകളില്‍ നടത്തുന്ന പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ മികച്ച വിജയവും വിദ്യാലയങ്ങള്‍ നൂറുമേനിയും കൊയ്യുമ്പോഴും സാംസ്‌കാരിക നിലവാരം താഴേക്ക് നീങ്ങുന്നു. ഒരു ക്രിമിനല്‍ സമൂഹം ഇവിടെ വളര്‍ന്നു വരുന്നു. നന്‍മ നഷ്ടപ്പെടുന്നു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായി ഊന്നല്‍ കൊടുക്കുന്ന വിദ്യഭ്യാസ രീതിയിലൂടെ ഇതിന് പരിഹാരമുള്ളു. ഇത്തരം ശ്രമങ്ങള്‍ ലോകത്ത് പലയിടത്തും നടന്നു വരുന്നുണ്ട്. കേരള്ത്തില്‍ ഇത്തരം രീതികല്‍ അവലംബിക്കുന്ന വിദ്യാലയ പരിസരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരമൊരു മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള ഈ കൂട്ടായിമയില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9446239429, 9846640681.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!