Section

malabari-logo-mobile

ഭൂമി തട്ടിപ്പ് കേസ്; മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

HIGHLIGHTS : കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ ...

oommen chandyകൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ലെന്നും ജുഡീഷ്യല്‍ അച്ചടക്കം പാലിക്കാതെയാണ് കോടതി പരാമര്‍ശം എന്നും അപ്പീലില്‍ പറയുന്നു. സര്‍ക്കാരിന് വേണ്ടി എജിയാണ് അപ്പീല്‍ നല്‍കിയത്. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അപ്പീല്‍ നല്‍കുന്നതിന് മുന്നെയായി ആലുവ പാലസിലെത്തി ഇന്ന് രാവിലെ എജ ി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നു തന്നെ അപ്പീല്‍ നല്‍കാനായിരുന്നു അഡ്വ. ജനറലിന് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിന് മുമ്പ് പരാമര്‍ശം നീക്കി കിട്ടിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വലയിരുത്തല്‍. സിംഗിള്‍ ബഞ്ചില്‍ നിന്നാണ് മുഖ്യമന്ത്രിക്കെതിരായ പരാമാര്‍ശം ഉണ്ടായത്. ഇത് മാറ്റാന്‍ ഡിവിഷന്‍ ബഞ്ചിലാണ് അപ്പീല്‍ നല്‍കിയത്.

sameeksha-malabarinews

സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരെയും ഗുരുതര പരാമര്‍ശമാണ് കോടതി നടത്തിയത്. അനേ്വഷണം 9 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!