Section

malabari-logo-mobile

ഭാരതപ്പുഴയുടെ പുനരുജ്ജീവനം കേരളത്തിന്റെ ആവശ്യം: മന്ത്രി കെ.സി.ജോസഫ്‌

HIGHLIGHTS : നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കേണ്ടത്‌ രണ്ട്‌ ജില്ലകളുടേതുമാത്രമല്ല കേരളത്തിന്റെ തന്നെ ആവശ്യമാണെന്ന്‌ മന്ത്രി കെ.സി.ജോസഫ്‌

download (1)നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കേണ്ടത്‌ രണ്ട്‌ ജില്ലകളുടേതുമാത്രമല്ല കേരളത്തിന്റെ തന്നെ ആവശ്യമാണെന്ന്‌ മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞു. ഇതിലൂടെ കേരളത്തിന്റെ കാര്‍ഷിക മേഖലയ്‌ക്കൊപ്പം സാംസ്‌കാരിക പൈതൃകത്തിനും ഉണര്‍വുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമവികസന വകുപ്പിന്റെയും സംയോജിത നീര്‍ത്തട പരിപാലനപരിപാടി സംസ്ഥാനതല നോഡല്‍ ഏജന്‍സിയുടെയും ആഭിമുഖ്യത്തില്‍ ഭാരതപ്പുഴ പുനരുജ്ജീവനം സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട്‌ സീസണില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും വരള്‍ച്ച നമുക്ക്‌ ഭീഷണിയായുണ്ട്‌. ഇതിനെ നേരിടാന്‍ മഴവെള്ള സംഭരണം പോലുള്ള പ്രവര്‍ത്തനം നടത്തണം. ഇന്ന്‌ മാലിന്യങ്ങള്‍ തള്ളാനുളള സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്ന ഭാരതപ്പുഴയെ നവീകരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അശാസ്‌ത്രീയമായ മണ്ണ്‌ ഖനനവും ഭീഷണിയാണ്‌ -മന്ത്രി പറഞ്ഞു.
ഭാരതപ്പുഴയുടെ അതിര്‍ത്തി പുനര്‍നിര്‍ണയം അടിയന്തരമായി നടത്തണമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ജലസംരക്ഷണ പ്രവര്‍ത്തകനും മാഗ്‌സാസെ പുരസ്‌കാര ജേതാവുമായ ഡോ.രാജേന്ദ്ര സിംഗ്‌ പറഞ്ഞു. വനം, ജലവിഭവം തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പുനരുജ്ജീവന പ്രവര്‍ത്തനം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ്‌ വര്‍ഗീസ്‌, ഗ്രാമവികസന വകുപ്പ്‌ കമ്മീഷണര്‍ കെ.വി.മോഹന്‍ കുമാര്‍, തൃശൂര്‍, പാലക്കാട്‌ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!