Section

malabari-logo-mobile

ഭാരതപുഴ സംരക്ഷണം ജനപങ്കാളിത്തത്തോടെ: പുഴക്കൂട്ടങ്ങള്‍ രൂപവത്‌കരിക്കും

HIGHLIGHTS : ജനപങ്കാളിത്തത്തോടെ ഭാരതപുഴയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്‌ തുടങ്ങും. ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി...

bharathapuzaജനപങ്കാളിത്തത്തോടെ ഭാരതപുഴയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്‌ തുടങ്ങും. ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ ഇതിനായി ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. അടുത്ത മാസം ചേരുന്ന യോഗത്തില്‍ വിശദമായ കര്‍മപദ്ധതി തയ്യാറാക്കി പൊതുജനങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ സമാഹരിച്ചതിന്‌ ശേഷം മാത്രമാണ്‌ പദ്ധതി നടപ്പാക്കുക. തിരൂര്‍ സബ്‌ കലക്‌ടര്‍ അദീലാ അബ്‌ദുള്ളയാണ്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കുക.
ജലസ്രോതസുകളുടെ സംരക്ഷണം, മഴവെള്ള സംഭരണം, കൈയ്യേറ്റം തടയല്‍, സംരക്ഷണ ഭിത്തി നിര്‍മാണം, പുഴവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍, പുഴയില്‍ മാലിന്യ നിര്‍മാര്‍ജനം തടയല്‍ എന്നിവയ്‌ക്ക്‌ പുറമെ തടയണയ്‌ക്ക്‌ പകരം അടിയണകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പ്രായോജനപ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കുക.
കടവുകളില്‍ പുഴക്കൂടങ്ങള്‍
പുഴസംരക്ഷണ പ്രവൃര്‍ത്തികള്‍ വിജയപ്രദമായി നടപ്പാക്കുന്നതിന്‌ ഓരോ കടവിലും അതത്‌ പ്രദേശത്തെ വിവിധ മേഖലകളിലുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി പുഴക്കൂട്ടങ്ങള്‍ രൂപവത്‌കരിക്കും. ഇവരെ കൂടാതെ മലയാളം സര്‍വകലാശാലയിലെ പരിസ്ഥിതി – പ്രാദേശിക- സാംസ്‌കാരിക പഠന വിദ്യാര്‍ഥികള്‍, തവനൂര്‍ കേളപ്പജി മെമ്മോറിയല്‍ കോളെജിലെ മണ്ണ്‌ – ജല സംരക്ഷണ വിഭാഗത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും സ്റ്റുഡന്റ്‌ പൊലീസ്‌ കെഡറ്റുകളും എന്‍.എസ്‌.എസ്‌ വൊളന്റിയര്‍മാരും പദ്ധതിയുടെ ഭാഗമാവും. ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌, ഒയ്‌സകാ ഇന്റര്‍ നാഷനല്‍ ജൂനിയര്‍ ചേംബര്‍, സര്‍വോദയ മണ്ഡലം റീ ഇക്കോ, വരക്കൂട്ടം, വൈ.എം.സി.എ സംസ്‌കൃതി തുടങ്ങി വിവിധ സന്നദ്ധ സംഘടനകള്‍ പദ്ധതിയുടെ ഭാഗമാവാന്‍ തയ്യാറായി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്റഗ്രേറ്റഡ്‌ വാട്ടര്‍ ഡെവലപ്‌മെന്റ്‌ പ്രൊജക്‌റ്റ്‌ (ഐ.ഡബ്‌ള്‍യു.ഡി.പി) യുടെ റെജുവനേഷന്‍ ഓഫ്‌ ഭാരതപുഴ പദ്ധതിയുമായി പുതിയ പദ്ധതി സംയോജിപ്പിച്ച്‌ നടപ്പാക്കാനുള്ള സാധ്യതകളും പരിശോധിക്കും.
പുഴയോരത്തുള്ള വാണിജ്യ സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള മാലിന്യം പുഴയില്‍ നിക്ഷേപിക്കുന്നത്‌ തടയാന്‍ ശിചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ബോധവത്‌ക്കരണം നടത്തുന്നത്‌ കൂടാതെ ഇവര്‍ക്ക്‌ ബദല്‍ സംവിധാനെരുക്കാനും സാഹചര്യമൊരുക്കും. പദ്ധതി നടപ്പാക്കുന്നതിന്‌ മുന്നോടിയായി പുഴയുടെ യഥാര്‍ഥ സ്ഥിതി മനസ്സിലാക്കുന്നതിന്‌ പുഴയോരത്തിലൂടെ ‘പുഴയാത്ര’ നടത്തണമെന്ന ആവശ്യവും സന്നദ്ധ സംഘടനകള്‍ ഉന്നയിച്ചു.
യോഗത്തില്‍ എ.ഡി.എം ബി. കൃഷ്‌ണകുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ മുരളീധരന്‍, സ്റ്റുഡന്റ്‌ പൊലീസ്‌ കെഡിറ്റിന്റെ ചുമതലയുള്ള ഡി.വൈ.എസ്‌.പി അബ്‌ദുല്‍ റഷീദ്‌, സോഷല്‍ ഫോറസ്‌ട്രി, വനം, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. ജൂണ്‍ അഞ്ചിന്‌ പരിസ്ഥിതി ദിനത്തില്‍ നടത്തേണ്ട വിവിധ പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!