Section

malabari-logo-mobile

ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു.

HIGHLIGHTS : തിരു : റബര്‍ ടാപ്പിംഗിന് ഭര്‍ത്താവിനൊപ്പം പോയ ഭാര്യ കുത്തേറ്റുമരിച്ചു .

തിരു : റബര്‍ ടാപ്പിംഗിന് ഭര്‍ത്താവിനൊപ്പം പോയ ഭാര്യ കുത്തേറ്റുമരിച്ചു . കല്ലറ കുറ്റിമൂട് ആശാരിമുക്കിന് സമീപമുള്ള ലത (31) ആണ് കുത്തേറ്റതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം.

ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവ് ജയരാജിനൊപ്പം ലതയും ടാപ്പിംഗിങിന് സ്ഥിരമായി പോവാറുണ്ട്. പതിവുപോലെ ഇന്നും പുലര്‍ച്ചയ്ക്ക് ജോലിക്കുപോകുന്നതിനിടെ അബദ്ധത്തില്‍ കത്തി കൊണ്ട് ഭാര്യ മരിക്കുകയായിരുന്നെന്നാണ് ജയരാജന്‍ ആശുപത്രിയില്‍ പനല്‍കിയ വിവരം.

sameeksha-malabarinews

കുത്തേറ്റ ലതയെ രാവിലെ 7 മണിയോടെയാണ് ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് മക്കളില്ല.

ഭാര്യയെ കുത്തികൊലപ്പെടുത്തിയതാണെന്നാണ് പോലീസ് ആദ്യ നിഗമനം. ജയരാജനെ പോലീസ് കൂടുതല്‍ ചോദ്യംചെയ്ത് വരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!