Section

malabari-logo-mobile

ബ്രസല്‍സ് സ്‌ഫോടനം: കാണാതായ ഇന്ത്യക്കാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു

HIGHLIGHTS : ദില്ലി: ബ്രസല്‍സില്‍ സ്‌ഫോടനത്തില്‍ കാണാതായ ഇന്ത്യക്കാരന്‍ മരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. രാഘവേന്ദ്രന്‍ ഗണേശന്‍ മാല്‍ബീക്കാണ്‌ മരിച്ചത്‌...

bruselsദില്ലി: ബ്രസല്‍സില്‍ സ്‌ഫോടനത്തില്‍ കാണാതായ ഇന്ത്യക്കാരന്‍ മരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. രാഘവേന്ദ്രന്‍ ഗണേശന്‍ മാല്‍ബീക്കാണ്‌ മരിച്ചത്‌. മെട്രോ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്നും രാഘവേന്ദ്രയുടെ മൃതദേഹം കണ്ടെത്തി. ബോംബാക്രമണം ഉണ്ടായ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു രാഘവേന്ദ്രന്‍.

മൃതദേഹം ഇന്ന് വൈകിട്ട് ഇന്ത്യയിലേക്ക് അയക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് സിംഗ് പുരി പറഞ്ഞു. രാഘവേന്ദ്രയുടെ കുടുംബത്തിനെ അനുശോചനം അറിയിച്ചു.

sameeksha-malabarinews

നാല് വര്‍ഷമായി രാഘവേന്ദ്രന്‍ പ്രൊജക്ട് സംബന്ധിച്ച് ബ്രസല്‍സില്‍ ജോലി ചെയ്ത് വരികയായിരുന്നു. ബെല്‍ജിയന്‍ നഗരത്തിലെ ഇന്‍ഫോസിസ് കമ്പനിയിലായിരുന്നു ജോലി.സ്‌ഫോടനം ഉണ്ടാകുന്നതിനു തൊട്ട് മുമ്പ് അമ്മയുമായി ഗണേശന്‍ സംസാരിച്ചിരുന്നു. ഭാര്യ പ്രസവിച്ച സമയത്ത് കഴിഞ്ഞ മാസമാണ് ഗണേശന്‍ അവസാനമായി ഇന്ത്യയിലെത്തിയത്
രാഘവേന്ദ്രയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണത്തിലായിരുന്നു എംബസിയും രാഘവേന്ദ്രയുടെ സുഹൃത്തുക്കളും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!