Section

malabari-logo-mobile

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു ഏഴ് പേര്‍ക്ക് പരിക്ക്‌

HIGHLIGHTS : തിരൂരങ്ങാടി: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു ഏഴ് പേര്‍ക്ക് പരിക്കേറ്റു.

തിരൂരങ്ങാടി: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു ഏഴ് പേര്‍ക്ക് പരിക്കേറ്റു. ചേളാരി ചെര്‍ണ്ണൂരില്‍ ഇന്ന് രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ ചേളാരി സ്വദേശികളായ റഷീദ് (30), ഷാജി (30), രമേശന്‍ (30) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ബൈക്ക് യാത്രക്കാരാണ്. ചേറക്കോട് സ്വദേശികളായ കെ പി ശ്രീനിവാസന്‍ (42), ഭാര്യ ജ്യോതി (40), മകള് ശ്രീലക്ഷ്മി (18), എന്നിവരെ കോഴിക്കോട് ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയിലും ഓട്ടോ ഡ്രൈവര്‍ സി മനോഹരനെ (51) തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!